വയനാട്ടിൽ വോട്ടെടുപ്പിന് 3663 ബാലറ്റ് യൂണിറ്റും 1379 കൺട്രോൾ യൂണിറ്റും
കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകൾ ആദ്യഘട്ട പരിശോധന കഴിഞ്ഞ് വോട്ടെടുപ്പിന് സജ്ജം.
3663 ബാലറ്റ് യൂണിറ്റും 1379 കൺട്രോൾ യൂണിറ്റുമാണ് ജില്ലയിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ആകെ 828 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്.
മുനിസിപ്പാലിറ്റികളിൽ 104 ബൂത്തും പഞ്ചായത്തുകളിൽ 724 ബൂത്തുമുണ്ടാവും. വോട്ടിങ് മെഷീന്റെ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റും ചേരുന്ന സിംഗിൾ പോസ്റ്റ് മെഷീനുകളാണ് നഗരസഭകളിൽ ഉപയോഗിക്കുന്നത്.
എന്നാൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൾട്ടി പോസ്റ്റ് വോട്ടിങ് മെഷീനാണ് ഉപയോഗിക്കുക.
ഇതിൽ ഒരു കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിക്കുന്ന മൂന്ന് ബാലറ്റ് യൂണിറ്റുണ്ടാവും. വോട്ട് ചെയ്യാനെത്തുമ്പോൾ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലായിരിക്കും ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നോട്ട
ഏർപ്പെടുത്തിയിട്ടില്ല. കേരള പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമങ്ങളിൽ നോട്ട
സംബന്ധിച്ച വ്യവസ്ഥയില്ലാത്തതു കൊണ്ടാണിതെന്ന് കമ്മിഷൻ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉന്നത സുരക്ഷിതത്വ നിലവാരം പുലർത്തുന്നവയാണെന്നും വിപുലമായ സുരക്ഷാ മാനദണ്ഡങ്ങളാണ് മെഷീനുകളിൽ ഉപയോഗിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
മെഷീനുകളിൽ ഉപയോഗിക്കുന്ന മൈക്രോ കൺട്രോളർ ചിപ്പിൽ ഒരു പ്രാവശ്യം മാത്രമേ പ്രോഗ്രാം ചെയ്യാൻ കഴിയൂ. ചിപ്പിലെ സോഫ്റ്റ്വെയർ കോഡ് വായിക്കാനോ തിരുത്താനോ സാധ്യമല്ല.
ഇവിഎമ്മുകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ടുതന്നെ നെറ്റ്വർക്ക് മുഖേന കടന്നുകയറാൻ കഴിയില്ല. ഇതിന് പുറമേ ടാമ്പർ ഡിറ്റക്ട് മെക്കാനിസവും മെഷീനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എവിഎമ്മിൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചിട്ടില്ല. ഇവിഎം ട്രാക്ക് എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പിൽ മെഷീനുകളുടെ സുഗമവും സുതാര്യവുമായ വിന്യാസം ഉറപ്പാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

