ഉപ്പുതറ∙ ഒൻപതേക്കറിൽ പുലിയെ കണ്ടതായി അഭ്യൂഹം. മറ്റപ്പള്ളിക്കവല ആലാനിക്കൽപടിയിൽ തിങ്കളാഴ്ച വൈകിട്ട് ഏഴോടെ പുലിയെ കണ്ടെന്നാണ് പ്രചാരണം.
ഇതുവഴിയെത്തിയ വാഹനത്തിന്റെ ഡ്രൈവറാണ് പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. റോഡിന്റെ താഴ്വശത്തു നിന്ന് കയറിവന്ന പുലി മൺതിട്ടയിൽ പിടിച്ച് മുകൾഭാഗത്തേക്ക് കയറിപ്പോകുന്നതു കണ്ടെന്നാണ് ഡ്രൈവർ അറിയിച്ചത്.
ഇതെത്തുടർന്ന് നാട്ടുകാർ തടിച്ചുകൂടുകയും വനം വകുപ്പിൽ വിവരമറിയിക്കുകയും ചെയ്തു.
പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കാട്ടുപൂച്ചയോ പൂച്ചപ്പുലിയോ ആകാമെന്ന സംശയത്തിലാണ് വനപാലകർ. നാട്ടുകാർ ആശങ്കയിലായതിനാൽ പട്രോളിങ് നടത്തുമെന്നും വനപാലകർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

