മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡെക്കർ കാഴ്ചാ ബസ് സർവീസിന് വിനോദസഞ്ചാരികൾക്കിടയിൽ വൻ സ്വീകാര്യത. സർവീസ് ആരംഭിച്ച് ഒൻപത് മാസം കൊണ്ട് വരുമാനം ഒരു കോടി രൂപ കടന്നതായി കെഎസ്ആർടിസി അറിയിച്ചു.
ഇക്കാലയളവിൽ 1,00,07,400 രൂപയാണ് ‘റോയൽ വ്യൂ’ ഡബിൾ ഡെക്കർ സർവീസ് നേടിയത്. മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഈ യാത്രയ്ക്കായി എങ്ങനെ സീറ്റുകൾ ഉറപ്പിക്കാമെന്ന് നോക്കാം.
ദിവസവും മൂന്ന് സർവീസുകളാണ് റോയൽ വ്യൂ ഡബിൾ ഡെക്കറിനുള്ളത്. രാവിലെ 9 മണി, ഉച്ചയ്ക്ക് 12.30, വൈകുന്നേരം 4 മണി എന്നിങ്ങനെയാണ് യാത്രാ സമയം.
മുകളിലും താഴെയുമായി ആകെ 50 സീറ്റുകളാണ് ബസിലുള്ളത്. താഴത്തെ നിലയിൽ ഒരാൾക്ക് 200 രൂപയും മുകളിലത്തെ ഡെക്കിൽ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന യാത്രയിൽ ലോക്ക്ഹാർട്ട് വ്യൂ, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം. onlineksrtcswift.com എന്ന വെബ്സൈറ്റ് വഴി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
എങ്ങനെ ബുക്ക് ചെയ്യാം? കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ‘Travelling from’ എന്നതിന് നേരെ ‘MUNNAR ROYAL VIEW DOUBLE DECKER’ എന്ന് തിരഞ്ഞെടുക്കുക.
‘Going To’ എന്നതിന് നേരെ ‘SIGHT SEEING’ എന്ന് നൽകുക. തുടർന്ന് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ടിക്കറ്റ് ഉറപ്പാക്കാം.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

