തിരുവല്ല ∙ എസ്ഐആറിന്റെ ജോലിഭാരം താങ്ങാനാവാതെ രാജ്യത്താകമാനം ബിഎൽഒമാരുടെ ദുരിതങ്ങൾ വാർത്തകളിൽ ഇടം പിടിക്കുമ്പോൾ 19 ദിവസങ്ങൾ കൊണ്ട് 100 ശതമാനം ജോലിയും പൂർത്തിയാക്കിയ ബിഎൽഒ തിരുവല്ലയിൽ. തിരുവല്ല ഗവ. മോഡൽ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ നിരണം മരുതുക്കാവിൽ എം.ജി.ബിനുകുമാറാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
നിരണം സെന്റ് മേരീസ് സ്കൂളിലെ 204-ാം ബൂത്തിൽ ഉൾപ്പെട്ട 767 വോട്ടറന്മാരുടെ പട്ടികയാണ് കേവലം 19 ദിനങ്ങൾ കൊണ്ട് ബിനു കുമാർ പൂർത്തീകരിച്ചത്.
ഫോം വിതരണം, വെരിഫിക്കേഷൻ, ഡിജിറ്റൈസേഷൻ തുടങ്ങി മുഴുവൻ ജോലികളും പൂർത്തിയാക്കി റിപ്പോർട്ട് കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസിൽ സമർപ്പിച്ചു.
താലൂക്ക് ഓഫിസിൽ എത്തിയ ബിനു കുമാറിനെ തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് അഭിനന്ദിച്ചു.
സ്വന്തം വാർഡ് ഉൾപ്പെടുന്ന ഭാഗം ലഭിച്ചതിനാൽ മിക്ക വോട്ടർമാരെയും അറിയാമായിരുന്നു. 2002ലെ വോട്ടർ പട്ടികയിലെ സീരിയൽ നമ്പറുകൾ കുറിച്ചു വച്ചതിനാൽ ജോലി എളുപ്പമായി.
താലൂക്കിൽ നിന്നും വില്ലേജിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പൂർണമായും പാലിച്ചായിരുന്നു ജോലി പൂർത്തിയാക്കിയത് എന്നും ബിനുകുമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

