ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കുന്ന പ്രീമിയം ഫീച്ചറാണ് ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD). ഒരുകാലത്ത് ആഡംബര കാറുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സാങ്കേതികവിദ്യ, ഇപ്പോൾ മാരുതി സുസുക്കി, ടൊയോട്ട
തുടങ്ങിയ കമ്പനികൾ തങ്ങളുടെ ബജറ്റ് കാറുകളിലും നൽകിത്തുടങ്ങിയിരിക്കുന്നു. പുതിയ തലമുറ വാഹനങ്ങളിൽ പ്രീമിയം ഫീച്ചറുകൾക്ക് ആവശ്യക്കാർ ഏറുകയാണ്.
വാഹനത്തിന്റെ വില വർദ്ധിപ്പിക്കുമെങ്കിലും, ഇത്തരം സവിശേഷതകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഈ നിരയിലെ പ്രധാനപ്പെട്ട
ഒരു ഫീച്ചറാണ് ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD). ഡ്രൈവിംഗിന് ആവശ്യമായ വേഗത, നാവിഗേഷൻ തുടങ്ങിയ പ്രധാന വിവരങ്ങൾ ഡ്രൈവറുടെ കാഴ്ചയിൽ നിന്ന് മാറാത, വിൻഡ്ഷീൽഡിൽ അല്ലെങ്കിൽ ഒരു സുതാര്യമായ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന സാങ്കേതികവിദ്യയാണിത്.
റോഡിൽ നിന്ന് ശ്രദ്ധ മാറുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ ഡ്രൈവിംഗ് അനുഭവം സുരക്ഷിതമാക്കുന്നു. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ കുറഞ്ഞ വിലയിൽ ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) ഫീച്ചറോടു കൂടിയ നിരവധി കാറുകൾ ലഭ്യമാണ്.
പ്രധാനമായും മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ ബ്രാൻഡുകളാണ് ഹാച്ച്ബാക്കുകളിലും കോംപാക്റ്റ് എസ്യുവികളിലും ഈ ഫീച്ചർ നൽകുന്നത്.
മാരുതി സുസുക്കി ബലേനോ: ബലേനോയുടെ ഉയർന്ന വേരിയന്റായ ആൽഫയിൽ ഹെഡ്-അപ്പ് ഡിസ്പ്ലേ ലഭ്യമാണ്. 8.59 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്സ്-ഷോറൂം വില.
ടൊയോട്ട ഗ്ലാൻസ: ഗ്ലാൻസയുടെ വി വേരിയന്റ് മുതലാണ് എച്ച്യുഡി ഫീച്ചർ ലഭിക്കുന്നത്.
ഇതിന്റെ എക്സ്-ഷോറൂം വില 8.89 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. മാരുതി സുസുക്കി ഫ്രോങ്ക്സ്: ഫ്രോങ്ക്സിന്റെ ആൽഫ വേരിയന്റിലാണ് എച്ച്യുഡി ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
10.69 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്സ്-ഷോറൂം വില. മാരുതി സുസുക്കി ബ്രെസ: ബ്രെസയുടെ ZXi+ വേരിയന്റിൽ മാത്രമാണ് ഈ പ്രീമിയം ഫീച്ചർ ലഭ്യമാകുന്നത്.
11.66 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില. ടൊയോട്ട
അർബൻ ക്രൂയിസർ ടൈസർ: ടൈസറിന്റെ V വേരിയന്റിലാണ് എച്ച്യുഡി ഫീച്ചർ ലഭിക്കുന്നത്. ഈ വേരിയന്റിന് 10.63 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

