തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, 29 തൊഴിൽ നിയമങ്ങൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഏജീസ് ഓഫിസിന് മുന്നിൽ ഓൾ ഇന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്ററും (എഐയുടിയുസി) ഓൾ ഇന്ത്യാ ഖേദ് കിസാൻ മസ്ദൂർ സംഘടനയും (എഐകെകെഎംഎസ്) സംയുക്തമായി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എഐയുടിയുസി ജില്ലാ പ്രസിഡന്റ് കെ.പ്രസാദ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികൾ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഓരോന്നായി കുത്തക മുതലാളിമാർ കവർന്നെടുക്കുകയാണ്.
മുതലാളിക്ക് കൂടുതൽ ലാഭം കൊയ്യാനും അതുവഴി തൊഴിലാളികളുടെ ജീവിതം നരകതുല്യമാക്കാനും ഈ ലേബർ കോഡുകൾ മൂലം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി വിരുദ്ധ ഈ കോഡുകൾ പിൻവലിക്കും വരെ സംഘടിത പ്രക്ഷോഭത്തിന് തയാറാകുവാൻ എഐകെകെഎംഎസ് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു.
തുടർന്ന് ലേബർ കോഡിന്റെ പകർപ്പ് കത്തിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

