കല്ലമ്പലം ∙ കതിർ മണ്ഡപത്തിലെ ചടങ്ങുകൾ ലളിതമാക്കി, നവവധു തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക്. ഒറ്റൂർ പഞ്ചായത്ത് കല്ലമ്പലം 4ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എ.എസ്.മേഘന ആണ് വിവാഹ ചടങ്ങുകൾക്ക് ഇടയിലും വോട്ടർമാരെ തേടി ഇറങ്ങിയത്.
വരനും ഒപ്പമുണ്ടായിരുന്നു.
മാവിൻമൂട് പുതുവൽവിള വീട്ടിൽ സുധർമൻ – അജിതകുമാരി ദമ്പതികളുടെ മകൾ മേഘനയുടെയും നെടുമ്പറമ്പ് സ്വദേശി എ.അനോജിന്റെയും വിവാഹം ശിവഗിരി ശാരദ മഠത്തിലായിരുന്നു. വിവാഹ തീയതി തീരുമാനിച്ച ശേഷമാണ് സ്ഥാനാർഥിയായത്.
വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് മേഘന പൊതുരംഗത്ത് എത്തിയത്. ബിഎസ്സി ബിരുദവും ഫാർമസി ഫാർമസി കോഴ്സും പാസായിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

