തിരുവനന്തപുരം ∙ വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ മൂന്നാമത് ഗുരുരത്നം പുരസ്കാരം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ സീനിയർ പ്രഫസറും അസോസിയേറ്റ് ഡീനും ആയി പ്രവർത്തിക്കുന്ന പ്രഫ.
ബി.എസ്.മനോജ്, കൊട്ടാരക്കര വെണ്ടാർ ശ്രീ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂൾ സീനിയർ കൊമേഴ്സ് അധ്യാപകൻ പി.എ.സജിമോൻ എന്നിവർക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.
എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.
സിറിയക് തോമസ്, എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.
കുഞ്ചെറിയ പി. ഐസക്, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രഫ.
ഡോ. ജി.ഗോപകുമാർ, എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തിൽ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്കാരം നിർണയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

