കറ്റാനം ∙ സൈക്കിളിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. സൈക്കിൾ യാത്രികന് ഗുരുതര പരുക്ക്.
കൃഷ്ണപുരം കാപ്പിൽ സ്വദേശി ബിജു (41) ആണ് മരിച്ചത്. പിന്നിലുണ്ടായിരുന്ന ബിജുവിന്റെ ഭാര്യ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സൈക്കിൾ യാത്രികനായ വിദ്യാർഥി ഹരിനാരായണനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെപി റോഡിൽ മൂന്നാംകുറ്റിയിൽ നിന്നും കാപ്പിലേക്ക് പോകുന്ന റോഡിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
നിർത്തിയിട്ടിരുന്ന സ്കൂൾ ബസിനെ മറികടക്കാൻ ഹരിനാരായണൻ ശ്രമിക്കുമ്പോൾ ഇതു കാണാതെ എത്തിയ ബൈക്ക് സൈക്കിളിൽ ഇടിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

