
കൊച്ചി: ഒരു കുടുംബത്തിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ്പ, എട്ടും ആറും നയസുള്ള കുട്ടികൾ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. നിജോയും ശിൽപ്പയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു.
വിദേശത്ത് ജോലി ചെയ്തിരുന്ന ശിൽപ്പ ദിവസങ്ങൾക്ക് മുന്‍പാണ് നാട്ടിലെത്തിയത്. കൺസ്ട്രക്ഷൻ മേഖലയിൽ ആണ് നിജോ ജോലി ചെയ്യുന്നത്. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം 4 പേരുടെ മൃതദേഹങ്ങളും പറവൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]