ഇലഞ്ഞിമേൽ ∙ നിർമാണം തുടങ്ങിയ ഇലത്തിമേൽ പൊൻപുഴ പാലത്തിനോടു ചേർന്നു താൽക്കാലികമായി തീർത്ത അപ്രോച്ച് റോഡ് അപകടക്കെണിയായെന്നു നാട്ടുകാർക്കു പരാതി. നാലര വർഷമായി നിർമാണം മുടങ്ങിക്കിടന്ന ബുധനൂർ ഇലഞ്ഞിമേൽ പൊൻപുഴ പാലം നിർമാണം മൂന്നാഴ്ച മുൻപാണ് വീണ്ടും തുടങ്ങിയത്. പാലം പൊളിച്ച് പകരമായി പത്തടി താഴ്ചയുള്ള തോട്ടിനു കുറുകെ താഴ്ചയിലേക്കും പിന്നീടു കയറ്റത്തിലേക്കും കടക്കുന്ന വിധത്തിലാണ് മണ്ണും കരിങ്കൽ പാളികളുമിട്ടു താൽക്കാലിക പാതയൊരുക്കിയത്.
അടുത്തിടെ പെയ്ത മഴ ഈ പാതയ്ക്കു ഭാഗികമായി നാശമുണ്ടാക്കി. താൽക്കാലിക പാത നിർമിച്ചെങ്കിലും ഒരു വാഹനത്തിനും പോകാൻ കഴിയാത്ത വിധമായിരുന്നു.
ഇരുചക്രവാഹനങ്ങൾ ഇവിടെ വീണ് അപകടത്തിൽ പെട്ടു. കാൽനടക്കാർക്കു പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ്.
ഇവിടുത്തുകാർ പെരിങ്ങിലിപ്പുറം ആശുപത്രിയിലേക്കോ മറ്റോ പോകണമെങ്കിൽ 3 കിലോമീറ്ററിലധികം താണ്ടേണ്ട
സ്ഥിതിയാണ്. പാലം പണി നിർമാണത്തിനും വേഗതയില്ല.
ആദ്യ മഴയിൽ തന്നെ ഇവിടുത്തെ കമ്പിക്കെട്ട് നിലംപൊത്തി. പിന്നീട് നിർമാണത്തിന്റെ വേഗം കുറഞ്ഞു.
മഴയെ പഴിച്ച് കരാറുകാരും അധികൃതരും രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആരോപണം.
2018 ലെ പ്രളയത്തിൽ നശിച്ച ഈ റോഡും പാലങ്ങളും റീ–ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമാണം ആരംഭിച്ചെങ്കിലും എന്നു തീരുമെന്ന് ആർക്കുമറിയില്ല. ജനത്തിന്റെ ദുരിതം ഇവിടെ കൂടുകയാണ്.
അപ്രോച്ച് റോഡിലൂടെ സുഗമമായി യാത്ര ചെയ്യാൻ ക്രമീകരണങ്ങളൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

