പയ്യന്നൂർ ∙ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധന ഉത്സവത്തിൽ 40 വർഷമായി തൃക്കരിപ്പൂർ രാമകൃഷ്ണ മാരാരുടെ സ്ഥിര സാന്നിധ്യമുണ്ട്. 12-ാം വയസ്സിൽ അമ്മാവനായ കുഞ്ഞമ്പു മാരാരുടെ കീഴിൽ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിൽ അടിയന്തിര വാദ്യത്തിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം പുളിയാമ്പള്ളി മാടയിക്കാവ് ശങ്കര മാരാരുടെ കീഴിൽ തായമ്പക, പാണി, തിമില എന്നിവയിൽ പ്രാവീണ്യം നേടി.
തുടർന്ന് പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ കളരിയിൽ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരുടെ കീഴിൽ പഞ്ചവാദ്യം, തായമ്പക ഉപരിപഠനം നടത്തി.
48 വർഷക്കാലമായി വടക്കേ മലബാറിലെ ക്ഷേത്ര ഉത്സവങ്ങളിൽ എല്ലാം മാരാർ പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ പ്രധാന കലാകാരനായി പ്രവർത്തിച്ചു വരുന്നുണ്ട്. 2001ൽ കൊട്ടിയൂർ ക്ഷേത്രം പട്ടും വളയും നൽകി ക്ഷേത്രത്തിലെ അടിയന്തിര മാരാർ സ്ഥാനികനായി അവരോധിച്ചു.
തുടർന്ന് തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിൽ നിന്നും പയ്യന്നൂർ തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും സുവർണ മുദ്ര നൽകി ആദരിച്ചു.
2019ൽ പയ്യന്നൂർ സുഹൃദ് സംഘം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വച്ച് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൽ നിന്ന് പട്ടും വളയും വാദ്യകലാ രത്നം ബഹുമതിയും നേടി. വാദ്യകലാ ജീവിതത്തിൽ മാരാർ ഇന്ത്യയ്ക്കകത്തും വിദേശത്തും തന്റെ കല അവതിരിപ്പിച്ചിട്ടുണ്ട്.
2009ൽ ഡൽഹി ഐസിസിആറിന്റെ കീഴിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സാന്നിധ്യത്തിൽ മോസ്കോയിൽ കേരളത്തിനു വേണ്ടി താളവാദ്യം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.
ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ വാദ്യ ശ്രേഷ്ഠ പുരസ്കാരവും കേരള സംഗീത നാടക അക്കാദമിയുടെ ക്ഷേത്ര വാദ്യത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
രാമകൃഷ്ണ മാരാർ തന്റെ തീവ്ര സാധനയിലൂടെ നേടിയെടുത്ത താളബോധത്തിന്റെയും മനോധർമത്തിന്റെയും വാദ്യ സൗന്ദര്യം അതീവ ഹൃദ്യമാണ്. പഞ്ചവാദ്യത്തിലും മേളത്തിലും നായക സ്ഥാനത്ത് നിന്ന് സംഘത്തെ മുഴുവൻ തന്റെ നിയന്ത്രണത്തിലൊതുക്കി ആസ്വാദകർക്ക് വാദ്യാനുഭൂതി പകരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

