കട്ടപ്പന∙ നാമനിർദേശപത്രിക പിൻവലിക്കാതെ കട്ടപ്പന നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വെല്ലുവിളിയായി ആറ് വിമതർ. കട്ടപ്പന ടൗൺ വാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലിന് എതിരെ കേരള കോൺഗ്രസ് പ്രതിനിധി സേവ്യർ ജോസഫാണ് മത്സരരംഗത്തുള്ളത്.
മുന്നണി സ്ഥാനാർഥിയായി സിജുവിന്റെ പേരാണ് പുറത്തുവിട്ടതെങ്കിലും കഴിഞ്ഞതവണ മത്സരിച്ച് ജയിച്ച വാർഡ് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടോടെ കേരള കോൺഗ്രസ് നേതൃത്വം പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി സേവ്യറിനെ രംഗത്തിറക്കുകയായിരുന്നു.
ഗവ. കോളജ് വാർഡിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായ മേരിക്കുട്ടി ജോസഫിനെതിരെ നഗരസഭാ മുൻ ചെയർപഴ്സനും കോൺഗ്രസ് പ്രതിനിധിയുമായ ബീന ജോബിയാണ് മത്സരിക്കുന്നത്.
കോൺഗ്രസ് നേതാവും നഗരസഭാ മുൻ ഉപാധ്യക്ഷനുമായ ജോയി ആനിത്തോട്ടത്തിലിനെതിരെ കല്യാണത്തണ്ട് വാർഡിൽ കോൺഗ്രസ് നേതാവ് ജോബി സ്റ്റീഫനും മത്സരിക്കുന്നുണ്ട്. ബീന ജോബിയുടെ ഭർത്താവാണ് ജോബി. മുൻ നഗരസഭാധ്യക്ഷയും കോൺഗ്രസ് പ്രതിനിധിയുമായ ഷൈനി സണ്ണി മത്സരിക്കുന്ന വെട്ടിക്കുഴക്കവല വാർഡിൽ കോൺഗ്രസിലെ റിന്റോ സെബാറ്റ്യനും ജനവിധി തേടുന്നു.
അമ്പലക്കവല വാർഡിൽ നിലവിലെ നഗരസഭാ ഉപാധ്യക്ഷനും കോൺഗ്രസ് നേതാവുമായ കെ.ജെ.ബെന്നിക്കെതിരെ മഹിളാ കോൺഗ്രസ് നേതാവും നിലവിലെ കൗൺസിലറുമായ മായാ ബിജുവും മത്സരിക്കുന്നു.
വലിയകണ്ടം വാർഡിൽ കേരള കോൺഗ്രസ് നേതാവ് കുട്ടിയച്ചൻ തൊടുകയിലിനെതിരെ നിലവിലെ നഗരസഭാ കൗൺസിലർ ഷമേജ് കെ.ജോർജും സ്വതന്ത്രനായി ജനവിധി തേടുന്നു. ഇതുകൂടാതെ ഏതാനും വാർഡുകളിൽക്കൂടി വിമതർ രംഗത്തുണ്ടായിരുന്നെങ്കിലും അവസാനനിമിഷം പത്രിക പിൻവലിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

