അഞ്ചൽ ∙ കലോത്സവത്തിന്റെ തുടക്കത്തിൽ തന്നെ അലോരസവും സംഘർഷവും. ഉദ്ഘാടകനായ കലക്ടർ വേദി വിട്ടതിനു തൊട്ടുപിന്നാലെ ആയിരുന്നു സംഭവം.
സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) കലോത്സവ വേദിക്കു സമീപത്തെ അവരുടെ കമ്മിറ്റി ഓഫിസിൽ സ്ഥാപിച്ച ബാനറാണു പ്രശ്നമായത്.
ബാനറിൽ സംഘപരിവാർ സംഘടനകൾ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം ആലേഖനം ചെയ്തിനെ എസ്എഫ്ഐ പ്രവത്തകർ ചോദ്യം ചെയ്തതോടെ സംഘർഷമായി . ബാനർ മാറ്റണമെന്ന് എസ്എഫ്ഐയും മാറ്റില്ലെന്നു എൻടിയു നേതാക്കളും നിലപാട് കടുപ്പിച്ചതോടെ സംഘർഷത്തിന്റെ വക്കോളം പ്രശ്നമെത്തി.
ഡിഡിഇ കെ.ഐ.ലാലിന്റെ ഇടപെടുകയും ഡിഡിഇ തന്നെ ബാനറിലെ ഭാരതാംബയുടെ ചിത്രം മറയ്ക്കുകയും ചെയ്തതോടെ പ്രശ്നം ഒതുങ്ങി. പിന്നീട് എൻടിയു സംസ്ഥാന ഉപാധ്യക്ഷൻ പാറംകോട് ബിജുവിന്റെ സാന്നിധ്യത്തിൽ ബാനർ മാറ്റി.
അഞ്ചാംവട്ടവും ഒന്നാംസ്ഥാനം
അഞ്ചൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി ജനറൽ വിഭാഗം ഉറുദു ക്വിസ് മത്സരത്തിൽ വെളിച്ചിക്കാല ബദരിയ യുപി സ്കൂളിനു ഇത്തവണയും നേട്ടം.
സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത എസ്.ഫാത്തിമ്മയ്ക്കു ഒന്നാം സ്ഥാനം ലഭിച്ചു. തുടർച്ചയായി അഞ്ചാം വർഷമാണു സ്കൂൾ ഇൗ നേട്ടം കൈവരിക്കുന്നത്.
ഗുരു അച്ഛൻ; മകന് വയലിനിൽ ഒന്നാം സ്ഥാനം
അഞ്ചൽ ∙ പിതാവിന്റെ ശിക്ഷണത്തിൽ വയലിൻ മത്സരത്തിൽ പങ്കെടുത്ത മകനു ഒന്നാം സ്ഥാനം.
എച്ച്എസ് വിഭാഗം വയലിൻ പൗരസ്ത്യത്തിലാണ് കുറ്റിക്കാട് സിപി എച്ച്എസ്എസ് വിദ്യാർഥി എ.ആർ.നിവേദിത് നാഥിനു ഒന്നാം സ്ഥാനം ലഭിച്ചത്. പിതാവ് അജിത്ത് വി.നാഥിന്റെ ശിക്ഷണത്തിലായിരുന്നു വയലിൻ പഠനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

