കാഞ്ഞങ്ങാട് ∙ നാടകത്തിന് വേണ്ടി ജോലിയിൽ നിന്നു അവധിയെടുത്ത് രംഗവേദികളിൽ നിറഞ്ഞാടിയ നടനായിരുന്നു എം.കെ.ബാലകൃഷ്ണൻ അതിയാമ്പൂർ. അസാധാരണമായ അഭിനയ മൂഹൂർത്തങ്ങളാൽ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങൾ.
ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിടവാങ്ങൽ നാടിനും നാടകത്തിലും വലിയ വിടവായി.
ഗ്രാമവികസന വകുപ്പിൽ ക്ലാർക്ക് ആയിരുന്ന ജോലി ചെയ്തിരുന്ന കാലത്തും മനസ്സ് നിറയെ നാടകമായിരുന്നു. നീണ്ട
അവധിയെടുത്ത് നാടകത്തിനായി അദ്ദേഹം പോകുമായിരുന്നു. ഒട്ടേറെ കലാസമിതികൾക്ക് വേണ്ടി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.
വെള്ളിക്കോത്ത് യങ് മെൻസിനു വേണ്ടി സമുദായം എന്ന നാടകം സംവിധാനം ചെയ്തു.
അസാധാരണമായ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ഹസ്തിനപുരി നാടകത്തിലെ ഇതിഹാസ കഥാപാത്രമായ വിദുരരാണ് നാടക അരങ്ങിലെ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ വേഷം. 1986ൽ തുടങ്ങിയ കാഞ്ഞങ്ങാട് കാകളി തിയറ്റേഴ്സ് ആണ് 1989-90 കാലത്ത് ഹസ്തിനപുരി എന്ന നാടകം പ്രഫഷനലായി അവതരിപ്പിച്ചു തുടങ്ങിയത്.
കെ.തായാട്ട് രചിച്ചതാണ് ഹസ്തിനപുരി എന്ന നാടകം. കാകളിയുടെ സ്ഥാപകനും സംവിധായകനും നടനുമായിരുന്ന ചന്ദ്രാലയം നാരായണനായിരുന്നു സംവിധായകൻ.
കാകളിയുടെ ആദ്യകാലത്തെ അഞ്ച് നാടകങ്ങളിൽ പ്രധാന വേഷങ്ങളിൽ ബാലകൃഷ്ണൻ നിറഞ്ഞു നിന്നു.
തമ്പാട്ടി വിളക്ക്, കസ്തൂരിമാൻ, വാകച്ചാർത്ത്, ഭീഷ്മർ എന്നിവയാണ് പ്രധാന നാടകങ്ങൾ.
തമ്പാട്ടി വിളക്കിലെ തമ്പു എന്ന വില്ലൻ കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടു. നാട്ടുപരദേവത എന്ന നാടകത്തിലെ പോത്തപ്പൻ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

