കോഴിക്കോട് ∙ ആകെയുണ്ടായിരുന്ന 8 സെന്റ് സ്ഥലത്ത് നിന്ന് 6 സെന്റ് ദേശീയപാത നിർമാണത്തിന് നൽകിയ വീട്ടമ്മയുടെ സ്ഥലത്തിന് സമീപത്തുള്ള സ്ഥലം വീണ്ടും ദേശീയപാതയ്ക്ക് ഏറ്റെടുക്കരുതെന്ന പരാതിയിൽ ഇടപെടണമെന്ന് കലക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി. നെല്ലിക്കോട് സ്വദേശിനിയുടെ പരാതി പരിശോധിച്ച് നടപടിയെടുക്കാനാണ് നിർദേശം.
2 സെന്റിലാണ് പരാതിക്കാരിയും മകനും കുടുംബവും താമസിക്കുന്ന വീട്.
15 ദിവസത്തിനകം കലക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പുതിയ സർവേ പ്രകാരം വീണ്ടും സ്ഥലം ഏറ്റെടുക്കാൻ ആലോചനയുണ്ടെന്നും, അങ്ങനെ വന്നാൽ വീടിന് ഇളക്കം സംഭവിച്ച് ഇടിയാൻ സാധ്യതയുണ്ടെന്നുമാണു പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

