കലോത്സവത്തിന്റെ ആദ്യ ദിവസത്തിൽ നാലാം വേദിയായ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ മായാജാലക വാതിലിലെ സ്റ്റേജിൽ പൊട്ടലും തെന്നലും. മാർഗംകളി, പരിചമുട്ട്, ചവിട്ടുനാടകം എന്നീ മത്സരങ്ങൾ നടക്കുന്ന വേദിയിലാണ് ടൈൽസ് പോട്ടിയതും തെന്നലുണ്ടായതും. വേദിയിലെ ആദ്യ ഇനമായിരുന്ന മാർഗംകളിക്കിടെ മത്സരാർഥികളുടെ കാൽ മുറിഞ്ഞു.
തലേദിവസം തന്നെ സ്റ്റേജിലെ തെന്നൽ മനസ്സിലാക്കിയ സംഘാടകർ കാർപ്പറ്റ് ഉപയോഗിക്കാം എന്ന് പറഞ്ഞെങ്കിലും ടൈലിനു മുകളിൽ കാർപെറ്റ് തെന്നും എന്നതിനാൽ ഇത് ഉപേക്ഷിച്ചു. മത്സരം തുടങ്ങിയപ്പോൾ തെന്നൽ മാത്രമേയുണ്ടായിരുന്നു എങ്കിലും ഹൈസ്കൂൾ വിഭാഗം മാർഗംകളി 9 ടീമുകൾ പൂർത്തിയാക്കിയപ്പോൾ രണ്ടിടത്തായി പത്തോളം ടൈലുകൾ പൊട്ടി.
ടൈലിന്റെ പൊട്ടിയ ഭാഗം കൊണ്ട് പലർക്കും കാലിന് പരുക്കേറ്റു. ഹയർ സെക്കൻഡറി വിഭാഗം മാർഗംകളി മത്സരം കാർപെറ്റ് വിരിച്ച ശേഷമാണ് തുടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

