വെള്ളൂർ ∙ ജി–ബിന്നുകളെ കാത്ത്, അവ സ്ഥാപിച്ചിരുന്ന ഇരുമ്പുപ്രതലങ്ങൾ. ആഴ്ചകൾ പിന്നിട്ടിട്ടും പാമ്പാടി പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന ജി-ബിന്നുകൾ തിരികെ എത്തിയിട്ടില്ല. ജി–ബിന്നുകളുടെ സ്ഥാനത്ത് ഇതു സ്ഥാപിച്ചിരുന്ന ഇരുമ്പു കമ്പികൾ മാത്രമാണുള്ളത്.
ശുചിത്വം – സുന്ദരം എന്റെ പാമ്പാടി പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ പ്രധാന ജംക്ഷനുകളായ ഏഴാം മൈൽ, നെടുംകുഴി, പാമ്പാടി ടേക് എ ബ്രേക്ക്, ആലാംപള്ളി ഭാഗങ്ങളിലാണ് ജി–ബിന്നുകൾ ഉണ്ടായിരുന്നത്.
ബിന്നുകൾക്കുള്ളിൽ മാലിന്യം നിറഞ്ഞിട്ടും ആദ്യഘട്ടത്തിൽ നീക്കാൻ നടപടി ഉണ്ടായില്ല. തുടർന്ന് പ്രതിഷേധം ഉയർന്നതോടെ ഏഴാം മൈൽ ജംക്ഷനിൽ സ്ഥാപിച്ചിരുന്ന മാലിന്യങ്ങൾ നീക്കി ജി-ബിൻ തിരികെ സ്ഥാപിച്ചു.
എന്നാൽ മറ്റു രണ്ടിടങ്ങളിൽ മാലിന്യങ്ങൾ നീക്കിയ ശേഷം ജി-ബിന്നുകൾ തിരികെ സ്ഥാപിച്ചില്ല. കവറുകൾ അടക്കമുള്ള മാലിന്യങ്ങൾ എവിടെ നിർമാർജനം ചെയ്യുമെന്ന സംശയത്തിലാണ് നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

