എരുമേലി ∙ അപകട സ്ഥിതിയിലാണെന്നു പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും റിപ്പോർട്ട് ചെയ്ത മുക്കൂട്ടുതറയിലെ എരുമേലി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ കച്ചവടക്കാർക്ക് നോട്ടിസ്. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിനു സുരക്ഷയില്ലെന്നും പൊളിച്ചുനീക്കണമെന്നും 2024 ൽ ആണ് അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് നൽകിയത്.
പിന്നീട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും ഇതേ പരിശോധനാ റിപ്പോർട്ടാണ് നൽകിയത്.
കച്ചവടക്കാരെ ഒഴിപ്പിക്കാനും കെട്ടിടം പൊളിച്ചു നീക്കാനും പഞ്ചായത്ത് തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ കച്ചവടക്കാർക്ക് നോട്ടിസും നൽകി.
എന്നാൽ കടകൾ ഒഴിയാൻ തയാറാകാതെ കച്ചവടക്കാർ കോടതിയെ സമീപിച്ച് പഞ്ചായത്ത് നോട്ടിസിന് എതിരെ സ്റ്റേ വാങ്ങുകയായിരുന്നു. ഇപ്പോഴും 5 കച്ചവട
സ്ഥാപനങ്ങൾ ഇവിടെ നിന്ന് പോയിട്ടില്ല.
2024 ഫെബ്രുവരി മൂന്നിനാണ് ഒരു മാസത്തിനകം കടമുറികൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. ഇതോടെയാണ് കച്ചവടക്കാർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
പഞ്ചായത്ത് കോടതിയെ സമീപിച്ച് സ്റ്റേ റദ്ദ് ചെയ്യുകയും 15 ദിവസത്തിനകം കച്ചവടക്കാരെ ഒഴിപ്പിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് പതിച്ചത്. അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീഴുന്നതു നിത്യസംഭവമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

