
ചെറിയ കുട്ടികളുമായി യാത്ര ചെയ്യുക എന്നത് നല്ല ശ്രദ്ധയോടും ചിലപ്പോൾ ക്ഷമയോടും ചെയ്യേണ്ട കാര്യമാണ്. തീരെ ചെറിയ കുട്ടികളാണ് എങ്കിൽ അവർ ഒരേയിടത്ത് ഇരിക്കാനോ, ബഹളമുണ്ടാക്കാതിരിക്കാനോ ഒന്നും സാധ്യതയില്ല. എന്നാൽ, എന്തൊക്കെ പറഞ്ഞാലും ഇതൊന്നും ഒഴിവാക്കാൻ മാതാപിതാക്കൾക്ക് പറ്റില്ല. കുട്ടികളെ നോക്കുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്. എന്നാൽ, വിമാനത്തിൽ വച്ച് കുട്ടികളെ നോക്കാതിരിക്കാൻ വേണ്ടി ശ്രമിച്ച ഒരു അച്ഛനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.
അതേ വിമാനത്തിൽ ഉണ്ടായിരുന്ന ക്രിസ്റ്റിൻ സോസ്റ്റാർ മക്ലെല്ലൻ എന്ന ടിക് ടോക്ക് യൂസറാണ് സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരു അമ്മയ്ക്കും രണ്ട് കുഞ്ഞുങ്ങൾക്കും ഒപ്പമാണ് മക്ലെല്ലൻ ഇരുന്നിരുന്നത്. അതിൽ ഒന്ന് തീരെ ചെറിയ കുഞ്ഞായിരുന്നു. ആ സ്ത്രീയാവട്ടെ ലഗേജും കുട്ടികളും ഒക്കെയായി പാടുപെടുകയായിരുന്നു. അത് കണ്ടപ്പോൾ അവരെ സഹായിക്കുന്നതിന് വേണ്ടി അവരുടെ ഭർത്താവിനോട് തന്റെ സീറ്റിൽ ഇരുന്നു കൊള്ളാൻ ക്ലെല്ലൻ പറയുകയായിരുന്നു. ഭർത്താവ് കുറച്ച് മാറി മറ്റൊരു സീറ്റിലായിരുന്നു ഇരുന്നിരുന്നത്.
എന്നാൽ, അത് കേട്ട സ്ത്രീയുടെ ഭർത്താവ് പറഞ്ഞത് ‘നന്ദി, പക്ഷേ വേണ്ട’ എന്നാണത്രെ. അത് മാത്രമല്ല, അയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ കൂടി അയാൾ തന്റെ ഭാര്യയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. അയാൾ കുട്ടികളൊന്നും ഇല്ലാത്ത ഒരു സ്വതന്ത്രമായ വിമാനയാത്രയാണ് ആഗ്രഹിച്ചത് എന്ന് തോന്നുന്നു എന്നാണ് ക്ലെല്ലൻ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏതായാലും നിരവധിപ്പേരാണ് ആ അച്ഛനെ കുറ്റപ്പെടുത്തിക്കൊണ്ട് കമന്റുകളിട്ടത്. ഒരു യൂസർ പറഞ്ഞത്, ‘ഒരു ഫ്ലൈറ്റ് അറ്റൻഡറ്റ് എന്ന നിലയിൽ താൻ എത്രയോ തവണ ഇത് കണ്ടിട്ടുണ്ട്. മിക്കവാറും അച്ഛൻമാർ കുട്ടികളെ നോക്കാറേയില്ല’ എന്നാണ്.