ഗൂഡല്ലൂർ ∙ ദേവർഷോല ഭാഗത്തു വീണ്ടും കടുവയിറങ്ങി പശുവിനെ കൊന്നു. അഞ്ചുകുന്ന് പാറയ്ക്കലിൽ രമേഷിന്റെ പശുവിനെയാണു പകൽ കടുവ കൊന്നത്.
സമീപത്തുള്ള കമ്പനി തേയിലത്തോട്ടത്തിൽ മേയുന്നതിനിടയിലാണ് പശുവിനെ കടുവ പിടികൂടിയത്. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് പശുവിനെ കടുവ പിടികൂടിയിരുന്നു. മാവനഹള്ളയിൽ വയോധിക കടുവയുടെ ആക്രമണത്തിൽ മരിക്കാനിടയായ സംഭവത്തെ തുടർന്ന് ഈ പ്രദേശത്തും നാട്ടുകാർ ഭീതിയിലാണ്. ഭീഷണിയായ കടുവയെ പിടികൂടി പ്രദേശത്ത് നിന്നും മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

