കോട്ടയം ∙ ലഹരിവിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തികത്തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രകോപന കാരണം ദിവസങ്ങൾക്കു മുൻപു നടന്ന വഴക്കിലെ മോശം പരാമർശങ്ങളെന്നു സൂചന.
കൊല്ലപ്പെട്ട മാങ്ങാനം കളമ്പാട്ടുകുന്ന് താന്നിക്കൽ ആദർശ് സോമനും പ്രതി മാണിക്കുന്നം ലളിതാസദൻ വീട്ടിൽ അഭിജിത്തും തമ്മിൽ ലഹരി ഇടപാടിലെ പണത്തെച്ചൊല്ലി രൂക്ഷമായ തർക്കം നിലനിന്നിരുന്നു. 3 ദിവസം മുൻപു പണത്തെപ്പറ്റി സംസാരിക്കാൻ അഭിജിത്ത്, ആദർശിന്റെ വീട്ടിലെത്തി.
തർക്കത്തിനിടെ ആദർശിന്റെ മാതാപിതാക്കളെ സംബന്ധിച്ച് അഭിജിത്ത് മോശം പ്രയോഗം നടത്തി.
ഇതിനു പ്രതികാരമായി അഭിജിത്തിനെ കാറിൽക്കയറ്റി മർദിക്കാൻ ലക്ഷ്യമിട്ടാണു സുഹൃത്ത് റോബിൻ ജോർജിനൊപ്പം തിങ്കളാഴ്ച പുലർച്ചെ ആദർശ് അഭിജിത്തിന്റെ വീടിനു മുൻപിലെത്തിയതെന്നു പൊലീസ് പറയുന്നു. കാറിലേക്ക് അഭിജിത്തിനെ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ കുതറി മാറിയാണ് ഇയാൾ ആദർശിനെ കുത്തിവീഴ്ത്തിയതെന്നും പൊലീസ് പറഞ്ഞു.
റോബിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. നേരത്തേ കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന റോബിൻ, 2023ൽ തന്നെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥർക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ട കേസിലെ പ്രതിയാണ്.
അന്ന് ഇയാളുടെ വീട്ടിൽനിന്നു കഞ്ചാവ് പിടികൂടിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

