തിരുവനന്തപുരം∙റെയിൽവേ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് റിസർവേഷൻ ക്ലാർക്കിനെ റെയിൽവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്റ്റേഷനിലെ റിസർവേഷൻ ക്ലാർക്ക് രാജസ്ഥാൻ സ്വദേശി മദൻ മോഹൻ മീനയാണ് പിടിയിലായത്.
അസം സ്വദേശിയെ ഉപയോഗിച്ചു തത്കാൽ ടിക്കറ്റുകൾ എടുത്ത് ആവശ്യക്കാർക്കു നൽകുകയാണ് ചെയ്തിരുന്നത്. 1500 മുതൽ 2000 രൂപ വരെയാണ് ഓരോ ടിക്കറ്റിനും ഈടാക്കിയിരുന്നത്.
ഉദ്യോഗസ്ഥൻ നൽകുന്ന പേരുകളുമായി അസം സ്വദേശി രാവിലെ കൗണ്ടറിൽ സ്ഥാനം പിടിക്കും.
ഇയാൾ നൽകുന്ന റിസർവേഷൻ ഫോമുകൾക്ക് നിമിഷങ്ങൾക്കകം ടിക്കറ്റ് ഇഷ്യു ചെയ്തു നൽകും. കൗണ്ടറിൽ ദിവസവും ആദ്യം നിന്നിരുന്നത് അസം സ്വദേശിയായിരുന്നു.
കൗണ്ടറിൽ നിൽക്കുന്നതിന് ഇയാൾക്കു ദിവസവും 400 രൂപയാണു നൽകിയിരുന്നത്. കൗണ്ടർ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപു തന്നെ ഉദ്യോഗസ്ഥൻ പേരുകൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തി പെട്ടെന്ന് ടിക്കറ്റുകൾ സ്വന്തമാക്കും.
ടിക്കറ്റ് എടുക്കാൻ വരുന്ന ഉത്തരേന്ത്യക്കാരുമായി പരിചയം സ്ഥാപിക്കുന്നതോടെ ഇവർ ടിക്കറ്റ് ആവശ്യമുള്ള സുഹൃത്തുക്കളെയും പരിചയപ്പെടുത്തി നൽകുമായിരുന്നു.
ഒന്നര മാസത്തോളം പ്രതിയെ നിരീക്ഷിച്ച ആർപിഎഫ് സംഘം ആദ്യം അസം സ്വദേശിയെ പിടികൂടി. തിരുവനന്തപുരം നോർത്ത് ആർപിഎഫ് ഇൻസ്പെക്ടർ ആർ.എസ്.രാജേഷ്, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
മദൻ മോഹൻ മീനയെ കോടതി ജാമ്യത്തിൽ വിട്ടു. റെയിൽവേ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

