സ്വർണത്തെ ഇനി കാത്തിരിക്കുന്നത് കുതിപ്പിന്റെ നാളുകളോ? ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങൾ അതാണ് വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡാണ് തുടരുന്നതെങ്കിൽ കേരളത്തിൽ ഡിസംബറോടെ പവൻവില ചരിത്രത്തിലാദ്യമായി ‘ലക്ഷം രൂപ’ തൊടും.
ഇന്നും രാവിലെ സ്വർണവിലയുടെ തേരോട്ടമാണ് കണ്ടത്.
കേരളത്തിൽ രാവിലെ പവന് 640 രൂപ ഉയർന്ന് വില 93,800 രൂപയായി. 80 രൂപ വർധിച്ച് 11,725 രൂപയാണ് ഗ്രാം വില.
പവന് ഇന്നലെ 1,400 രൂപ കുതിച്ചിരുന്നു. കഴിഞ്ഞമാസം 17ന് രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് കേരളത്തിൽ നിലവിലെ റെക്കോർഡ്. ഇന്നു സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ ഉയർന്ന് 9,700 രൂപയായി.
വെള്ളിക്ക് 2 രൂപ കൂടി 170 രൂപ. ചില വ്യാപാരികൾ 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 65 രൂപ ഉയർത്തി 9,645 രൂപയാണ്.
വെള്ളിക്ക് 2 രൂപ വർധിപ്പിച്ച് 167 രൂപയും.
യുഎസിൽ ഡിസംബറിൽ നടക്കുന്ന പണനയ നിർണയ യോഗത്തിൽ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത 83 ശതമാനത്തിലേക്ക് ഉയർന്നു. കഴിഞ്ഞയാഴ്ചവരെ വിപണി വിലയിരുത്തിയിരുന്ന സാധ്യത വെറും 40 ശതമാനമായിരുന്നു.
യുഎസിൽ ഉപഭോക്തൃ സംതൃപ്തി നിരക്ക് ഇടിഞ്ഞതും സെപ്റ്റംബറിലെ റീട്ടെയ്ൽ വിൽപന പ്രതീക്ഷിച്ചതിനേക്കാൾ മോശമായതും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉയർത്തിയിട്ടുണ്ട്.
മാത്രമല്ല, നിലവിലെ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന് പകരം ട്രംപ് തന്റെ വിശ്വസ്തനെ നിയമിക്കാൻ നടത്തുന്ന നീക്കങ്ങളും സ്വർണവിലയുടെ കുതിപ്പിന് ആക്കംകൂട്ടും. .
∙ രാജ്യാന്തര വില ഔൺസിന് 62.91 ഡോളർ ഉയർന്ന് 4,158.36 ഡോളറിലാണുള്ളത്.
ഇതു കേരളത്തിലും ഇന്ന് വില കൂടാനിടയാക്കി.
∙ ഡോളറിനെതിരെ ഇന്ത്യൻ രൂപ 3 പൈസ താഴ്ന്ന് 89.25ൽ എത്തിയതും സ്വർണവിലയുടെ നിർണയത്തിൽ പ്രതിഫലിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

