കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിക്കുന്നത് 5278 പേർ. ഇതിൽ 2,821 പേർ സ്ത്രീകളും 2,457 പേർ പുരുഷന്മാരുമാണ്. ഇത്തവണ വാർഡുകൾ കൂടിയെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആകെ സ്ഥാനാർഥികളുടെ എണ്ണത്തിൽ കുറവു വന്നു.
ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ, നഗരസഭ എന്നിവിടങ്ങളിൽ 99 വാർഡ്/ഡിവിഷനുകൾ വർധിച്ചിരുന്നു. എന്നാൽ സ്ഥാനാർഥികളുടെ ആകെ എണ്ണത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 154 പേരുടെ കുറവുണ്ട്.
ജില്ലയിലെ സ്ഥാനാർഥികൾ
( തദ്ദേശ സ്ഥാപനം, ആകെ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം, സ്ഥാനാർഥികളുടെ എണ്ണം, പുരുഷൻ, സ്ത്രീ എന്ന ക്രമത്തിൽ)
∙ ജില്ലാപഞ്ചായത്ത് – 1 – 83 (36 പുരുഷന്മാർ, 47 സ്ത്രീകൾ)
∙ ബ്ലോക്ക് പഞ്ചായത്ത്– 11– 489 (252 പുരുഷന്മാർ, 237 സ്ത്രീകൾ)
∙ ഗ്രാമപ്പഞ്ചായത്ത്– 71 – 4021 (1850 പുരുഷന്മാർ, 2179 സ്ത്രീകൾ)
∙ നഗരസഭ– 6– 677 (319 പുരുഷന്മാർ, 358 സ്ത്രീകൾ)
കോട്ടയത്തെ പോരാട്ടചിത്രം
(തദ്ദേശ സ്ഥാപനം, സ്ഥാനാർഥികൾ, വാർഡുകൾ, ഒരു വാർഡിലെ ശരാശരി സ്ഥാനാർഥികളുടെ എണ്ണം എന്ന ക്രമത്തിൽ)
2015
∙ഗ്രാമപഞ്ചായത്ത് : 4,120 (1,140) (3.61)
∙ബ്ലോക്ക് പഞ്ചായത്ത്: 480 (146) (3.29)
∙ജില്ലാ പഞ്ചായത്ത്: 86 (22) (3.91)
∙നഗരസഭ: 715 (204) (3.50)
∙ആകെ: 5,513 (1,512) (3.64)
2020
∙ഗ്രാമപഞ്ചായത്ത് : 4,118 (1,140) (3.61)
∙ബ്ലോക്ക് പഞ്ചായത്ത്: 491 (146) (3.36)
∙ജില്ലാ പഞ്ചായത്ത്: 82 (22) (3.73)
∙നഗരസഭ: 734 (204) (3.60)
∙ആകെ: 5,432 (1,512) (3.60)
2025
∙ഗ്രാമപഞ്ചായത്ത്: 4029 (1223) (3.29)
∙ബ്ലോക്ക് പഞ്ചായത്ത്: 489 (157) (3.11)
∙ജില്ലാ പഞ്ചായത്ത്: 83 (23) (3.61)
∙നഗരസഭ: 677 (208) (3.25)
∙ആകെ: 5278 (1611) (3.27)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

