ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചുവെങ്കിലും ഷോയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. അനുമോളാണ് ഈ സീസണിലെ വിജയിയായത്.
ഷോയിലെ ശ്രദ്ധേയ മത്സരാർത്ഥികളിലൊരാളും സ്റ്റാർ സിംഗർ സീസൺ 10-ലെ മെൻ്ററുമായ അക്ബർ ഖാന് മികച്ച ആരാധക പിന്തുണയുണ്ടായിരുന്നെങ്കിലും അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇപ്പോഴിതാ, ബിഗ് ബോസിന് ശേഷം സ്റ്റാർ സിംഗർ വേദിയിൽ തിരിച്ചെത്തിയ അക്ബറിനെക്കുറിച്ച് ഗായിക കെ.എസ്.
ചിത്ര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. “അക്ബറിനെ കാണുമ്പോൾ ഷെരീഫിന്റെ(മെന്റർ) ശാപം ഫലിച്ചോ എന്നാണ് ചിന്തിക്കുന്നത്.
ഇവിടെ എപ്പോഴും ചിരിച്ചോണ്ടിരുന്ന ഷെരീഫിനെ കളിയാക്കുന്ന അക്ബറിനെയെ ഞാൻ കണ്ടിട്ടുള്ളൂ. ബിഗ് ബോസിൽ അക്ബറിന്റെ വേറൊരു മുഖമാണ് കണ്ടത്.
സത്യത്തിൽ ഞാൻ പേടിച്ച് പോയി”, എന്നായിരുന്നു ചിത്രയുടെ വാക്കുകൾ. ബിഗ് ബോസ് മത്സരാർത്ഥികളെ അതിഥികളായി എത്തിച്ച സ്റ്റാർ സിംഗർ സീസൺ 10 റീലോഡഡ് എപ്പിസോഡിലാണ് അക്ബറും പങ്കെടുത്തത്.
നവംബർ 23-ന് സംപ്രേഷണം ചെയ്ത സ്റ്റാർ സിംഗർ സീസൺ 10 റീലോഡഡ് എപ്പിസോഡ് ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ദേശീയ പുരസ്കാര ജേതാവായ നടി ഉർവശിയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി.
വിജയിയായ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ, നൂറ തുടങ്ങി ബിഗ് ബോസ് സീസൺ 7-ലെ ഫൈനലിസ്റ്റുകളും പരിപാടിയിൽ പ്രത്യേക അതിഥികളായി എത്തിയിരുന്നു. വിധികർത്താക്കളായ കെ.എസ്.
ചിത്ര, വിധു പ്രതാപ്, സിതാര എന്നിവർ ഒരുക്കിയ സംഗീത വിരുന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. തൻ്റെ 45 വർഷത്തെ അതുല്യമായ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങിയ നിലകളിൽ തിളങ്ങിയ ഉർവശിയെ വേദിയിൽ ആദരിച്ചു.
കെ.എസ്. ചിത്ര, വിധു പ്രതാപ്, സിതാര, നിഖില വിമൽ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ എന്നിവർ ചേർന്നാണ് താരത്തെ ആദരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

