ദില്ലി: എത്യോപ്യയിൽ വൻ അഗ്നിപര്‍വത സ്ഫോടനം. 12000 വർഷമായി നിർജീവം ആയിരുന്ന ഹെയ്ലി ഗബ്ബി അഗ്നിപർവതമാണ് പൊട്ടിയത്.
ജനവാസം ഇല്ലാത്ത മേഖല ആയതിനാൽ ആൾ നാശമില്ല. എന്നാൽ, അഗ്നിപർവതത്തിന്റെ കരിയും പുകയും കിലോമീറ്ററുകൾ ഉയരത്തിലും ദൂരത്തിലും പരക്കുകയാണ്.
ഈ സാഹചര്യത്തിൽ എത്യോപ്യൻ വ്യോമമേഖലയിലൂടെ പോകുന്ന വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും. ഏഷ്യയിലെ വ്യോമ ഗതാഗതത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കിയേക്കാം. അതിനാൽ ജാഗ്രത പാലിക്കാനാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് നിർദ്ദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ വാര്‍ത്താകുറിപ്പിറക്കി. പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കി പോകണമെന്നാണ് നിർദ്ദേശം.
സ്ഥിതി പരിശോധിച്ചുവരുകയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. ദില്ലിയിൽ നിന്ന് പുറപ്പെടേണ്ട
രണ്ട് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ദില്ലിയിൽ നിന്ന് ആംസ്റ്റഡാമിലേക്കും ആംസ്റ്റഡാമിൽ നിന്ന് ദില്ലിയിലേക്കുമുള്ള രണ്ട് വിമാന സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയത്.
കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള ഇന്‍ഡിഗോയുടെ വിമാനവും ജിദ്ദയിലേക്കുള്ള ആകാശ് എയര്‍ വിമാനവമാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സര്‍വീസ് ഏര്‍പ്പെടുത്തുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്.
ആകാശ് എയര്‍ വിമാന സര്‍വീസ് എങ്ങനെ പുനക്രമീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വിമാനം റദ്ദാക്കിയതോടെ ഉംറ തീര്‍ത്ഥാടകര്‍ അടക്കം വിമാനത്താവളത്തിൽ കുടുങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

