കൽപറ്റ ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ മുനിസിപ്പൽ കൗൺസിലുകളിൽ ആകെ 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
മാനന്തവാടി മുനിസിപ്പൽ കൗൺസിലിലേക്ക് 115 സ്ഥാനാർഥികൾ മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിച്ച 186 സ്ഥാനാർഥികളിൽ 71 പേർ പത്രിക പിൻവലിച്ചു.
സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലിലേക്ക് 113 സ്ഥാനാർഥികളാണുള്ളത്.
നാമനിർദേശ പത്രിക സമർപ്പിച്ച 191 സ്ഥാനാർഥികളിൽ 78 പേർ പത്രിക പിൻവലിച്ചു. കൽപറ്റ മുനിസിപ്പൽ കൗൺസിലിലേക്ക് 91 സ്ഥാനാർഥികൾ മത്സരിക്കും.
ഇവിടെ നാമനിർദേശ പത്രിക സമർപ്പിച്ച 144 സ്ഥാനാർഥികളിൽ 51 പേർ പത്രിക പിൻവലിച്ചു. രണ്ട് പത്രികകൾ തള്ളുകയും ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

