
തൃശൂർ : പുഴയ്ക്കലിലെയും കൂർക്കഞ്ചേരിയിലെയും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 19 മുതൽ ഈ റൂട്ടുകളിൽ അനിശ്ചിതകാല പണിമുടക്ക്
തൃശൂർ : പുഴയ്ക്കലിലെയും കൂർക്കഞ്ചേരിയിലെയും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 19 മുതൽ ഈ റൂട്ടുകളിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസുടമകളുടെ യോഗം തീരുമാനിച്ചു. കൂർക്കഞ്ചേരിയിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും പുഴയ്ക്കലിൽ മാസങ്ങളായി തുടരുന്ന നിർമ്മാണ പ്രവർത്തനം മന്ദഗതിയിലാണ്. ഇത് മൂലം പുഴയ്ക്കൽ മുതൽ മുതുവറ വരെ രൂക്ഷമായ കുരുക്കാണ്്. ഇത്രയും ഭാഗം കടന്നു പോകണമെങ്കിൽ അരമണിക്കൂറോളം വേണമെന്ന സ്ഥിതിയാണുള്ളത്. രാവിലെ ജോലിക്ക് വരുന്നവരും വിദ്യാർത്ഥികളും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ പ്രയാസകരമാണ്.
പുഴയ്ക്കലിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കളക്ടറുടെ ചേംബറിൽ സിറ്റി പൊലീസ് കമ്മിഷണർ, ആർ.ടി.ഒ, ബസുടമ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരുമെന്ന് കളക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]