പനമരം∙ വിളവെടുപ്പ് കാലമായതോടെ കൂടൊരുക്കലിന്റെ തിരക്കിൽ തൂക്കണാം കുരുവികളും. ജില്ലയിലെ പാടശേഖരങ്ങളിൽ പലയിടങ്ങളിലും നെല്ല് വിളഞ്ഞു തുടങ്ങിയതോടെ പാടശേഖരങ്ങൾക്ക് സമീപത്തെ കമുക്, തെങ്ങ് എന്നിവയുടെ ഓലകളിൽ കൂടുകൾ നിർമിക്കുന്ന തിരക്കിലാണ് തൂക്കണാം കുരുവികൾ (ആറ്റക്കുരുവി ) പൂതാടി, പനമരം പഞ്ചായത്തുകളിലെ പുലച്ചിക്കുനി, നീർവാരം ആലുവക്കടവ് തുടങ്ങിയ ഒട്ടേറെ പാടശേഖരങ്ങൾക്ക് സമീപം കൂടുകൾ തയാറാക്കി തൂക്കണാം കുരുവികൾ താമസം ആരംഭിച്ചിട്ടുണ്ട്.
8 ദിവസം വരെ എടുത്താണ് ഒരു കൂട് നിർമിക്കുന്നത്. കൂടു പൂർത്തിയാക്കാൻ ആൺ കുരുവി 500 യാത്രകൾ വരെ നടത്താറുണ്ട്.
കൂരിയാറ്റ എന്ന പേരിൽ അറിയപ്പെടുന്ന തൂക്കണാം കുരുവികൾ നല്ല നെയ്ത്തുകാർ കൂടിയാണ്. കൂടു കൂട്ടാൻ ഉപയോഗിക്കുന്ന ഇലനൂലുകൾ 20 മുതൽ 60 സെന്റീമീറ്റർ വരെ നീളമുള്ളവയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇക്കുറി തൂക്കണാം കുരുവികൾ വ്യാപകമായി തന്നെ കൂട് ഒരുക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

