പനമരം∙ നെൽക്കൃഷി ചെയ്യുന്ന കർഷകരെ ദുരിതത്തിലാക്കി കാട്ടാനയ്ക്കു പുറമേ കാട്ടുപന്നികളുടെ വിളയാട്ടവും. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പാതിരി സൗത്ത് സെക്ഷൻ വനാതിർത്തിയോടു ചേർന്ന ഒട്ടേറെ കർഷകരുടെ നെൽക്കൃഷിയും വയൽ വരമ്പുമാണ് കാട്ടുപന്നിക്കൂട്ടം കുത്തിനിരത്തിയത്. കതിരായതും വിളവെടുക്കാൻ പാകവുമായ നെൽക്കൃഷിയാണു കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ വൻതോതിൽ നശിപ്പിക്കുന്നത്.
മറ്റു വന്യജീവികളുടെ ശല്യത്തിനു പിന്നാലെ കാട്ടുപന്നികൾ കൂടി വയലിലേക്കു ഇറങ്ങിയതോടെ നിസ്സഹായരായിരിക്കുകയാണു കർഷകർ.
നെല്ല് നശിപ്പിക്കുകയും വരമ്പുകൾ കുത്തിമറിക്കുകയും ചെയ്യുകയാണു കാട്ടുപന്നികളുടെ വിനോദം. ഇവയെ പ്രതിരോധിക്കുന്നതിനായി പാടത്ത് കോൽ നാട്ടി വെളുത്ത തുണിയും പ്ലാസ്റ്റിക്കും നൂൽ കമ്പിയും കെട്ടിയിട്ടും രക്ഷയില്ലെന്നു കർഷകർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പൂതാടി, പനമരം പഞ്ചായത്തുകളിലെ ചെഞ്ചടി, പുഞ്ചവയൽ, ദാസനക്കര പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഇറങ്ങിയ കാട്ടുപന്നികൾ ഒറ്റരാത്രി കൊണ്ട് ഒട്ടേറെ കർഷകരുടെ വയൽ വരമ്പുകൾ കുത്തി നിരപ്പാക്കുകയും നെൽക്കൃഷി വ്യാപകമായി നശിപ്പിക്കുകയും ചെയ്തു.
വയലിൽ ഇറങ്ങുന്ന പന്നിയെ പ്രതിരോധിക്കുന്നതിനായി ചിലയിടത്ത് വയലിനു ചുറ്റും വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ചാടിക്കടന്നാണു കാട്ടുപന്നി വയലിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

