തിരുവനന്തപുരം ∙ ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് കേരള സർവകലാശാലയിലെ നിയമ വകുപ്പും ഡോ. ബി.ആർ.അംബേദ്കർ ചെയറും സംയുക്തമായി രണ്ടു ദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
നവംബർ 25, 26 തീയതികളിലാണ് സെമിനാർ. നവംബർ 25ന് രാവിലെ 9ന് കേരള സർവകലാശാലാ സെനറ്റ് ചേംബറിൽ വച്ച് നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്: എൻയുഎഎൽഎസ്) വൈസ് ചാൻസലർ ഡോ.
ജി.ബി.റെഡ്ഡി ഉദ്ഘാടനം ചെയ്യും.
നവംബർ 26ന് രാവിലെ 10.30ന് സെനറ്റ് ചേംബറിൽ ജസ്റ്റിസ് (റിട്ട.) സി.എൻ. രാമചന്ദ്രൻ നായർ ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്യും.
എസ്.വി.ഉണ്ണിക്കൃഷ്ണൻ നായർ (റജിസ്ട്രാർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ) അധ്യക്ഷത വഹിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും ഉൾപ്പെടെയുള്ളവർ തയാറാക്കിയ ഭരണഘടനാ സഭയിലെ ചർച്ചകൾ അടിസ്ഥാനമാക്കിയുള്ള 40 പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

