അമ്പലവയൽ ∙ ജലസേചന വകുപ്പിന്റെ പാലം നോക്കുകുത്തിയായിട്ട് 20 വർഷങ്ങൾ. കാരാപ്പുഴ ഡാമിനു മുൻപിലെ വലിയ പാലമാണ് കാലങ്ങളായി പൂർത്തിയാകാതെ കിടക്കുന്നത്.കോടികൾ ചെലവഴിച്ച് നിർമിച്ച പാലമാണിത്.
എന്നാൽ ചുരുക്കം ചില പ്രവർത്തികൾ പൂർത്തികരിക്കാത്തതാണ് പാലം വെറുതെ കിടക്കാൻ കാരണം. ഡാമിൽ നിന്നൊഴുകുന്ന വെള്ളം പോകുന്ന ഭാഗത്താണ് ഉയരത്തിൽ അപ്രോച്ച് റോഡടക്കമുള്ള പാലം നിർമിച്ചത്.
എന്നാൽ പൂർത്തിയാകാതെ ഇടയ്ക്ക് പ്രവർത്തികൾ ജലസേചന വകുപ്പ് അവസാനിപ്പിക്കുകയായിരുന്നു.
പിന്നീട് പാലം പൂർത്തിയാക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. പാലം പൂർത്തിയാകാതെ കിടക്കുമ്പോഴും ഈ ഭാഗത്തൂടെയുള്ള വാഹനങ്ങളും യാത്രക്കാരും ഇപ്പോഴും തകർന്നു കിടക്കുന്ന താൽക്കാലിക പാലത്തിലൂടെയാണ് കടന്നുപോകുന്നത്. കുഴികൾ നിറഞ്ഞ് അരിക് ഭാഗങ്ങളെല്ലാം അപകടാവസ്ഥയിലാണ് താൽക്കാലിക പാലം.
കൈവരികളെല്ലാം തകർന്ന് പോയതിനാൽ സുരക്ഷാ സംവിധാനങ്ങളുമില്ല. വർഷങ്ങളായി ഇതിലൂടെയാണ് കാരാപ്പുഴ ഡാമിലേക്കുള്ള വിനോദ സഞ്ചാരികളും കൽപറ്റ, കാക്കവയൽ, അമ്പലവയൽ തുടങ്ങിയ ഭാഗത്തേക്കുള്ള യാത്രക്കാരും കടന്നു പോകുന്നത്.
മഴക്കാലത്ത് ജലനിരപ്പ് ഉയർന്ന് ഡാമിലെ വെള്ളം തുറന്ന് വിടുമ്പോൾ താൽക്കാലിക പാലത്തിന് മുകളിൽ വെള്ളം കയറുന്നത് പതിവാണ്. താൽക്കാലിക റോഡിന്റെ മേൽഭാഗം മുഴുവൻ ടാറിങ്ങും ഇളകി പോയി തകർന്ന അവസ്ഥയിലാണ്. മഴ പെയ്താൽ കുഴികളിലെല്ലാം വെള്ളം നിറയുന്നതും പതിവാണ്.
പാലത്തിന്റെ അരിക് ഭാഗത്തുള്ള കല്ലുകളെല്ലാം ഇളകി കിടക്കുകയാണ്. ഉപയോഗിക്കാതെ കിടക്കുന്ന പാലത്തിന്റെ കൈവരികൾ സ്ഥാപിക്കൽ, അപ്രോച്ച് റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കാൻ തുടങ്ങിയ ചുരുക്കം ചില പ്രവർത്തികളാണ് അവശേഷിക്കുന്നുള്ളു.
എന്നാൽ ജലസേചന വകുപ്പ് കാലങ്ങളായി ഈ പാലത്തിലേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചെറിയ തുക ചെലവഴിച്ച് നാമമാത്രമായ പ്രവർത്തികൾ പൂർത്തിയാക്കിയാൽ പാലം ഗതാഗതത്തിന് ഉപയോഗിക്കാൻ സാധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

