അമ്പലവയൽ ∙ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള കൃഷിക്ക് തുടക്കം കുറിച്ച് വടുവൻചാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.
സ്കൂളിന് സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു ഏക്കർ സ്ഥലത്താണ് പ്ലാസ്റ്റിക് പുതയൊരുക്കി ഇറിഗേഷൻ വിത്ത് ഫെർട്ടിഗേഷൻ സംവിധാനം ഉപയോഗിച്ചുള്ള കൃഷിക്ക് തുടക്കമിട്ടത്.
കൃഷി വകുപ്പ് നടപ്പാക്കുന്ന സ്കൂളിലെ ന്യൂട്രിഷൻ ഗാർഡൻ പ്രോത്സാഹനം എന്ന പദ്ധതി പ്രകാരമാണ് കൃഷി. സ്കൂളിലെ കൃഷി ക്ലബ്, നാഷനൽ സർവീസ് സ്കീം എന്നിവയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് കൃഷി.
വെള്ളവും വളവും കുറച്ച് ഉപയോഗിച്ച് കൂടുതൽ വിളവ് ഉൽപാദിപ്പിക്കുന്ന അത്യാധുനിക രീതിയിലാണ് കൃഷി ചെയ്യുന്നത്. വേനൽ കാലത്ത് ഏറെ ഡിമാന്റുള്ള തണ്ണിമത്തന് പുറമേ പയർ, വെണ്ട, മുളക്, പാവൽ, വഴുതന,ചുരങ്ങ, വെള്ളരി, തുടങ്ങിയവയാണ് കൃഷിയിറക്കിയത്.
വിളവിലൂടെ ജീവകാരുണ്യത്തിന് പണം കണ്ടെത്താനാണ് ഇത്തവണയും കൃഷി ചെയ്യാൻ വിദ്യാർഥികളുടെ ശ്രമം. ഹൈടെക് കൃഷിയുടെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് അസിസ്റ്റന്റ് അഗ്രികൾചർ ഡയറക്ടർ അരണ്യ നിർവഹിച്ചു.
പ്രിൻസിപ്പൽ മനോജ് കെ.വി.അധ്യക്ഷത വഹിച്ചു. അഗ്രികൾചറൽ ഓഫിസർ അജിൽ, ഹെഡ്മിസ്ട്രസ് ജയമോൾ, പി.ബി.സുഭാഷ്, കൃഷി ക്ലബ് കോഒാർഡിനേറ്റർ ഗഫൂർ കല്ലറ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ എയ്ഞ്ചൽ, സക്കീർ വലിയാട്ട്, പി.ജെ.ബിന്ദു എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

