സ്വർണവില വീണ്ടും പ്രതീക്ഷകൾ സമ്മാനിച്ച് താഴ്ന്നിറങ്ങുന്നു. കേരളത്തിൽ ഇന്ന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,470 രൂപയായി.
520 രൂപ താഴ്ന്ന് 91,760 രൂപയിലാണ് പവൻ. രാജ്യാന്തരവില ഔൺസിന് 30 ഡോളറിലധികം കുറഞ്ഞ് 4,047ൽ എത്തിയത് നേട്ടമായി.
കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 89 കടന്ന്, 89.61വരെ കൂപ്പുകുത്തിയ രൂപ, ഇന്ന് മികച്ച തിരിച്ചുവരവ് നടത്തിയതും ആഭ്യന്തര സ്വർണവില കുറയാൻ സഹായിച്ചു.
26 പൈസ ഉയർന്ന് 89.14ലാണ് രൂപ ഇന്നു രാവിലെയുള്ളത്. വിദേശ നാണയ ശേഖരത്തിൽ നിന്ന് വലിയതോതിൽ ഡോളർ വിറ്റഴിച്ച് റിസർവ് ബാങ്ക് നടത്തിയ ‘രക്ഷാപ്രവർത്തനം’ രൂപയെ 90ലേക്ക് ഇടിയുന്നതിൽ നിന്ന് തൽക്കാലം അകറ്റിനിർത്തിയിട്ടുണ്ട്.
രൂപ കരകയറുമ്പോൾ സ്വർണം ഇറക്കുമതിച്ചെലവ് കുറയും. ഇതാണ്, ആഭ്യന്തര വില കുറയാൻ വഴിയൊരുക്കിയത്.
അതേസമയം, രാജ്യാന്തരതലത്തിൽ ഡോളർ ശക്തിപ്രാപിക്കുകയാണ്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിൽ നിൽക്കുന്നത് സ്വർണവിലയെ താഴ്ചയിലേക്ക് നയിക്കുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പ്രഖ്യാപിക്കുന്ന പണനയത്തിൽ പലിശ കുറയ്ക്കുമോ എന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതും സ്വർണത്തിന് തിരിച്ചടിയായി. കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 55 രൂപ കുറഞ്ഞ് 9,485 രൂപയിലെത്തി.
വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 165 രൂപ. മറ്റൊരുവിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണത്തിനു നൽകിയ വില ഗ്രാമിന് 55 രൂപ കുറച്ച് 9,435 രൂപയാണ്.
വെള്ളിവില 163 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

