കോട്ടയം ∙ അരനൂറ്റാണ്ടിനു ശേഷം സിഎംഎസ് കോളജ് 1975-78 ബാച്ച് ബിഎസ്സി ഊർജതന്ത്രം വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്നു. പെറ്റൽസ് ഓഫ് ഫിസിക്സ് @ 50.
അന്നു പഠിച്ച റൂം നമ്പർ 12ലാണ് ഇവർ ഒത്തുകൂടിയത്. തടിയുടെ ചാരുബെഞ്ചുകളിലെ പഴയ സ്ഥാനങ്ങളിൽ തന്നെ എല്ലാവരും ഇരുന്നു.
രണ്ടാം വർഷ ഊർജതന്ത്രം ബിരുദ ക്ലാസ് അധ്യാപകരായ ഡോ. എം.സി.ചാക്കോയും പ്രഫ.
കോശി വർഗീസും പുനരാവിഷ്കരിച്ചു.
ഓർമയായ അധ്യാപകർക്കും അകാലത്തിൽ പിരിഞ്ഞ സഹപാഠികളായ അധ്യാപകൻ എ.എസ്.വർഗീസിനും കെൽട്രോൺ റിട്ട. ഉദ്യോഗസ്ഥൻ കെ.സി.രവിക്കും ആദരാഞ്ജലികൾ അർപ്പിച്ചു.
1978 ൽ ക്ലാസ് അവസാനത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് വിടവാങ്ങൽ ചിത്രമെടുത്ത അതേ രീതിയിൽ ഗ്രേറ്റ് ഹാളിനു മുൻപിൽ അണിനിരന്ന് കളർ ഫോട്ടോ എടുത്തു. ജോർജ് ജോസഫ്, കുര്യൻ കെ.തോമസ്, ഡോ.
തോമസ് ബേബി, ജി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. റീനു ജേക്കബ്, ഫിസിക്സ് വകുപ്പ് മേധാവി ഡോ.
സി.രവികുമാർ, റിട്ട. അധ്യാപകരായ ഈശോ മോഹൻ ജോർജ്, വൈദ്യനാഥ അയ്യർ, ജേക്കബ്, മാത്യു സി.മാത്യൂസ് എന്നിവരും സംഗമത്തിൽ പങ്കുചേർന്നു.
താണ്ടിയ ജീവിതവഴികൾ പരസ്പരം പങ്കുവച്ച്, പഴങ്കഥകൾ പറഞ്ഞ്, മറവി മായ്ക്കാത്ത പഴയ പാട്ടുകൾ ചേർന്നുപാടി, ഒന്നിച്ചുണ്ട്, ചായ കുടിച്ച് വീണ്ടും കൂടാൻ തീയതി കുറിച്ച് അവർ പിരിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

