ചവറ∙ കരിമണലിന്റെ നാട് പിടിച്ചെടുക്കാൻ വനിതകൾ. ജില്ലാ പഞ്ചായത്ത് ചവറ ഡിവിഷനിൽ യുഡിഎഫും എൽഡിഎഫും മുൻ ജനപ്രതിനിധികളെയും വനിതാ നേതാക്കളെയും രംഗത്ത് ഇറക്കിയപ്പോൾ എൻഡിഎ അവരെ നേരിടാൻ വീട്ടമ്മയെ ആണ് രംഗത്ത് ഇറക്കിയത്.
ചവറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചവറ കോട്ടയ്ക്കകം അശ്വതിയിൽ ഐ.ജയലക്ഷ്മി(45)യാണ് യുഡിഎഫ് സ്ഥാനാർഥി. ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് അംഗം, ഐക്യ മഹിള സംഘം ജില്ലാ അധ്യക്ഷ, ആശാവർക്കർ, ചവറ സെഞ്ചറി ക്ലബ് വനിതാ വേദി പ്രസിഡന്റ്, സിഡിഎസ് അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
20 വർഷത്തിലധികമായി രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി 12 വർഷം ഐക്യമഹിളാസംഘം ചവറ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയായി കോട്ടയ്ക്കകം വാർഡിലെ ജനപ്രതിനിധിയാണ്.
നിർമാണ തൊഴിലാളിയായ ജയപ്രസാദാണ് ഭർത്താവ്.
ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കോട്ടയ്ക്കകം ആക്കാടി തെക്കേതിൽ ബിന്ദുകൃഷ്ണ കുമാർ (44) ആണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഎം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റിയംഗം, മഹിളാ സംഘം ഏരിയ ജോയിന്റ് സെക്രട്ടറി, കുടുംബശ്രീ എഡിഎസ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ നിലവിൽ വഹിക്കുന്നു.
ഭർത്താവ് കൃഷ്ണകുമാർ.
ചവറ കൃഷ്ണൻനട വേളൂർ കിഴക്കേതിൽ എസ്.സൗമ്യ (31) ആണ് എൻഡിഎ സ്ഥാനാർഥി.
ബിജെപിയുടെ സജീവ പ്രവർത്തകയാണ്. തിരഞ്ഞെടുപ്പിനെ നേരിടുന്നത് ആദ്യമായാണ്.
ഭർത്താവ് അനൂപ് കുമാർ. നീണ്ടകര പഞ്ചായത്തിലെ മുഴുവൻ വാർഡുകളും പന്മന പഞ്ചായത്തിലെ 15 വാർഡുകളും ചവറ പഞ്ചായത്തിലെ 19 വാർഡുകളും ഉൾപ്പെടെ 48 വാർഡുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ചവറ ഡിവിഷൻ.
ചവറ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സിപിഎം സ്ഥാനാർഥി മത്സരിക്കുന്നത് ആദ്യമായാണ്. എൽഡിഎഫിനൊപ്പം ഉണ്ടായിരുന്നപ്പോൾ ആർഎസ്പിയാണ് മത്സരിച്ചത്.
പിന്നീട് സിപിഐയാണ് മത്സരിച്ചത്.
കഴിഞ്ഞതവണ ആർഎസ്പി (ലെനിനിസ്റ്റ്) ആയിരുന്നു. ഇത്തവണ കേരള കോൺഗ്രസി(എം)നു നൽകിയെങ്കിലും സ്ഥാനാർഥിയെ നിർത്താത്തതിനെത്തുടർന്നു നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം സിപിഎം സീറ്റു ഏറ്റെടുത്ത് സ്ഥാനാർഥിയെ നിർത്തുകയായിരുന്നു. എൽഡിഎഫ് സ്വതന്ത്രയായാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തവണ ആർഎസ്പിയിലെ അഡ്വ.സി.പി.സുധീഷ് കുമാർ 12,600 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു സുധീഷിന്.
അന്ന് എതിരായ മത്സരിച്ച സ്ഥാനാർഥി ശ്യാം പിന്നീട് ആർഎസ്പിയിൽ ചേരുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

