ഇന്ത്യയിൽ മുതിർന്ന പൗരൻമാർക്ക് സ്ഥിരവരുമാനം നൽകുന്ന നിരവധി പദ്ധതികളുണ്ട്. ഇതിൽ പ്രധാനമായതാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ.
എന്നാൽ ബാങ്കുകൾ എഫ്ഡിയുടെ പലിശ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയതോടെ ഇത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം ഉപയോഗപ്പെടുന്നത്.
ഇവയിൽ ഏതാണ് മെച്ചം? സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം? മുതിർന്ന പൗരന്മാർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം .
ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്കരിക്കുമെങ്കിലും, നിലവിൽ 8.2% പലിശ നിരക്കാണ് ഈ പദ്ധതി നൽകുന്നത്. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ഒരു എസ്.സി.എസ്.എസ്.
അക്കൗണ്ട് തുറക്കാം. ഇതിന് അഞ്ച് വർഷത്തെ കാലാവധിയുണ്ട്, മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം, ഒരു സാമ്പത്തിക വർഷം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതിയിളവ് ലഭിക്കും. ഈ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്, പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
ഒരു മുതിർന്ന പൗരന് ഒറ്റയ്ക്കോ ജോയിന്റായോ ഒരു എസ്.സി.എസ്.എസ്. അക്കൗണ്ട് തുറക്കാവുന്നതാണ്.
ഓരോ പാദത്തിലും പലിശ ലഭിക്കുന്നതാണ്. ബാങ്ക് എഫ്ഡി പ്രമുഖ ബാങ്കുകളുടെ 5 വർഷത്തേക്കുള്ള എഫ്.ഡി.
പലിശ നിരക്കുകൾ എസ്.ബി.ഐ: മുതിർന്ന പൗരന്മാർക്ക് 7.05% പലിശ. കാനറ ബാങ്ക്: മുതിർന്ന പൗരന്മാർക്ക് 6.75% പലിശ.
പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി.): മുതിർന്ന പൗരന്മാർക്ക് 6.8% പലിശ. എച്ച്.ഡി.എഫ്.സി.
ബാങ്ക്: മുതിർന്ന പൗരന്മാർക്ക് 6.90% പലിശ. ഐ.സി.ഐ.സി.ഐ.
ബാങ്ക്: മുതിർന്ന പൗരന്മാർക്ക് 7.10% പലിശ. ആക്സിസ് ബാങ്ക്: മുതിർന്ന പൗരന്മാർക്ക് 7.35% പലിശ.
ബാങ്ക് എഫ്.ഡി.കളെക്കാൾ ഉയർന്ന പലിശ നിരക്ക് എസ്.സി.എസ്.എസ്. നൽകുന്നുണ്ടെന്നാണ് ഈ താരതമ്യം വ്യക്തമാക്കുന്നത്, അിനാൽ, ഉയർന്ന വരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഇത് ഒരു മികച്ച നിക്ഷേപ മാർഗമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

