ആലപ്പുഴ: പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു.
ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികളെയും ജീവനക്കാരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തത്തംപള്ളി സ്വദേശി ജോസഫ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഓൾ സീസൺ എന്ന ബോട്ടിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്.
അടുക്കളയിലെ ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ട് സാധ്യതയും പരിശോധിക്കുന്നുണ്ട്.
ബോട്ട് പൂർണമായും കത്തിനശിച്ചു. കരയിൽ നിന്നവരാണ് ബോട്ടിൽ തീ പടരുന്നത് ആദ്യം ശ്രദ്ധിച്ചത്.
ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതികളായിരുന്നു ബോട്ടിലെ അതിഥികൾ. ഉച്ചഭക്ഷണത്തിനായി ബോട്ട് കരയോട് ചേർത്ത് നിർത്തിയിരിക്കുകയായിരുന്നു.
അഗ്നിരക്ഷാസേനയും ടൂറിസം പോലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാകാതെ വന്നതോടെ ബോട്ട് വെള്ളത്തിൽ മുക്കി തീ കെടുത്തുകയായിരുന്നു. കൂടുതൽ വാർത്തകൾ newskerala.net-ൽ വായിക്കാം FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

