നടി സ്വാസിക തൻ്റെ ബാലി യാത്രാ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചു. ഭർത്താവ് പ്രേം ജേക്കബിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങൾക്കൊപ്പമാണ് താരം ബാലിയിലെ തൻ്റെ ആത്മീയമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ബാലിയിലെ ആചാരങ്ങൾ ഏറെ വ്യത്യസ്തമായി അനുഭവപ്പെട്ടുവെന്നും ഇത്തരം ആത്മീയ ബന്ധങ്ങൾ എല്ലാവർക്കും ആവശ്യമാണെന്നും സ്വാസിക കുറിച്ചു. “ബാലിയിലെ ആചാരങ്ങൾ വ്യത്യസ്തമായി തോന്നുന്നു, കാരണം നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണ്.
ഇത്തവണ, ഇവിടുത്തെ ആചാരങ്ങൾ ഞങ്ങൾ ശരിയായ രീതിയിൽ അനുഭവിക്കണമെന്ന് ഞങ്ങളുടെ ട്രാവൽ പാർട്ണർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അവർ ഞങ്ങളെ തീർത്ഥ എംപുലിലേക്ക് കൊണ്ടുവന്നു.
ഒരിക്കലും മറക്കാനാവാത്തതും ശരിക്കും അർത്ഥവത്തായതുമായ ഒരു അനുഭവമായിരുന്നു അത്,” സ്വാസിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. View this post on Instagram A post shared by Swaswika (@swasikavj) ടെലിവിഷൻ, സിനിമാ മേഖലകളിൽ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്.
സഹതാരമായിരുന്ന പ്രേം ജേക്കബിനെയാണ് സ്വാസിക അടുത്തിടെ വിവാഹം കഴിച്ചത്. മോഡൽ കൂടിയാണ് പ്രേം.
ഭർത്താവിന് ഭക്ഷണം ഒരുക്കുന്നതും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുന്നതും തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണെന്ന് വിവാഹത്തിന് മുൻപുള്ള അഭിമുഖങ്ങളിൽ സ്വാസിക വെളിപ്പെടുത്തിയിരുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

