കോഴിക്കോട്∙ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പലയിടത്തും വാക്കേറ്റം. പൂരിപ്പിച്ചതിലെ പിഴവുകൾ കൊണ്ടും സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടും പലയിടത്തും പത്രിക തള്ളി.
ഔദ്യോഗിക സ്ഥാനാർഥികളിൽ ബിജെപിയുടെ പത്രികകളാണ് ഏറ്റവും കൂടുതൽ തള്ളിയത്. 4 ഇടത്താണ് ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയത്.
കൂരാച്ചുണ്ട് പഞ്ചായത്തിലെ പട്ടികജാതി വിഭാഗം സ്ഥാനാർഥി ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെന്ന കാരണത്താൽ പത്രിക തള്ളി. മറ്റു സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 2000 രൂപ അടയ്ക്കുമ്പോൾ പട്ടികജാതി വിഭാഗം 1000 രൂപ അടച്ചാൽ മതി. എട്ടാം വാർഡിലെ മിഥുന രാജേഷ് പത്രിക സമർപ്പിക്കുമ്പോൾ 1000 രൂപ മാത്രമാണ് അടച്ചത്.
എന്നാൽ ഇവർ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ല എന്ന കാരണത്താൽ ഈ തുക അടച്ചാൽ പോരെന്നു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
വേളം പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയിൽ പങ്കാളിയുടെ പേര് എഴുതേണ്ടതിനു പകരം സ്വന്തം പേര് എഴുതിയതിനാൽ പത്രിക തള്ളി. തിരുവമ്പാടി പഞ്ചായത്തിലെ 1,5,7 വാർഡുകളിലെ ഡമ്മി സ്ഥാനാർഥികളുടെ പത്രിക ഫീസ് അടച്ച രേഖകൾ സമർപ്പിക്കാത്തതിനാൽ തള്ളി. പത്രിക സമർപ്പണ സമയത്ത് പണം നേരിട്ട് കൊണ്ടു വരികയായിരുന്നു.
ഇത്തവണ കെ–സ്മാർട്ട് മുഖേന പണം അടച്ച രസീതാണ് പത്രികയ്ക്ക് ഒപ്പം നൽകേണ്ടിയിരുന്നത്.
കൊടുവള്ളി നഗരസഭയിലെ 32ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ശരീഫ പന്നിയോക്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചാരണച്ചെലവിന്റെ കണക്ക് നൽകിയില്ലെന്ന ആരോപണത്തെ തുടർന്നു പത്രികയിൽ തീരുമാനമെടുക്കാൻ തിങ്കളാഴ്ച ഹിയറിങ്ങിനായി മാറ്റി. കായണ്ണ പഞ്ചായത്തിൽ ഏഴാം വാർഡ് യുഡിഎഫ് ഡമ്മി സ്ഥാനാർഥി വി.വി.ദിവ്യയുടെ പത്രിക സത്യപ്രസ്താവന സമർപ്പിക്കാത്തതിനാൽ തള്ളി.
കട്ടിപ്പാറ പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി കെ.പി.വിനോദിന്റെ പത്രിക സത്യപ്രസ്താവനയിൽ ഒപ്പിടാത്തതിനെ തുടർന്നു തള്ളി.
കൂത്താളി പഞ്ചായത്തിൽ ഒന്നാം വാർഡിൽ എൽഡിഎഫ് ഡമ്മി വിജി കണ്ണിപ്പൊയിലിന്റെ പത്രിക തള്ളി. രണ്ടാം വാർഡിൽ ബിജെപി സ്ഥാനാർഥി സുധീഷിന്റെ പത്രിക സംവരണ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ തള്ളി.
ഇതേ വാർഡിൽ എസ്ഡിപിഐ സ്ഥാനാർഥി അബ്ദുൽ അസീസിന്റെ പത്രികയും തള്ളി. കാക്കൂർ പഞ്ചായത്ത് 9ാം വാർഡിൽ ബിജെപി സ്ഥാനാര്ഥി ഗോകുൽദാസിന്റെ പത്രിക തള്ളി. കെഎസ്ഇബിയുടെ കരാർ ജീവനക്കാരനായതിനാലാണു പത്രിക തള്ളിയത്.
കടലുണ്ടി പഞ്ചായത്ത് കീഴ്ക്കോട് 13–ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ഹെബീഷ് മാമ്പയിൽ ബാങ്ക് ബാധ്യതകൾ മറച്ചുവച്ചു എന്ന ആക്ഷേപം ഉന്നയിച്ച് നാമനിർദേശ പത്രിക തള്ളാൻ എൽഡിഎഫ് പ്രവർത്തകർ ശ്രമിച്ചെങ്കിലും ഒടുവിൽ പത്രിക സ്വീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

