മുംബൈ ∙ അദാനി ഗ്രൂപ്പ്, സംയുക്ത സംരംഭമായ എഡബ്ല്യുഎൽ അഗ്രി ബിസിനസിൽ നിന്നുള്ള പിൻമാറ്റം പൂർത്തിയാക്കി. ഇൻഫ്ര, ഊർജം തുടങ്ങിയ മേഖലകളിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പിൻമാറ്റം.
അവസാന ഘട്ടമായി, അദാനി ഗ്രൂപ്പ് കൈവശമുണ്ടായിരുന്ന 7% ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിച്ചു. അവസാനഘട്ട
വിൽപനയിലൂടെ ഗ്രൂപ്പിനു ലഭിച്ചത് ഏകദേശം 2400 കോടി രൂപയാണ്.
15,707 കോടി രൂപ വിവിധ ഘട്ടങ്ങളിലായുള്ള ഓഹരി വിൽപനയിലൂടെ അദാനി ഗ്രൂപ്പിനു ലഭിച്ചു. സിംഗപ്പൂർ ആസ്ഥാനമായ വിൽമർ ഇന്റർനാഷനൽ കമ്പനിക്ക് ഇപ്പോൾ 57% ഓഹരി പങ്കാളിത്തമുണ്ട്.
തുടക്കത്തിൽ അദാനി വിൽമർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കമ്പനി, ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ബ്രാൻഡ് ആയ ഫോർച്യൂൺ അടക്കമുള്ള എഫ്എംസിജി ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

