ന്യൂഡൽഹി∙ എച്ച്ഡിഎഫ്സി, ഐസിഐസിഐ, ഫെഡറൽ, സൗത്ത് ഇന്ത്യൻ അടക്കം രാജ്യത്ത് 19 സ്വകാര്യ ബാങ്കുകളിലും ഇനി ക്യാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് തുറക്കാം. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി.
ഇതുവരെ പൊതുമേഖലാ ബാങ്കുകളിലും ഐഡിബിഐ ബാങ്കിലും മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ. ക്യാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം അനുസരിച്ചുള്ള നിക്ഷേപം ഈ ബാങ്കുകൾക്ക് സ്വീകരിക്കാം.
റൂറൽ ബ്രാഞ്ചുകളിൽ ഇത്തരം നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണ വ്യവസ്ഥ തുടരും.
ഒരു വീട് വിറ്റ ശേഷം നിശ്ചിത കാലാവധിക്കുള്ളിൽ പുതിയ വീടു വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ദീർഘകാല മൂലധന ലാഭ നികുതിയിൽ (ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻസ് ടാക്സ്) നിന്ന് ഇളവുണ്ട്. പുതിയ വീട് നിർമിക്കുകയാണെങ്കിൽ പഴയത് വിറ്റ് 3 വർഷത്തിനുള്ളിൽ ചെയ്യണം.
പുതിയ വാങ്ങാനാണെങ്കിൽ പരമാവധി 2 വർഷം വരെയാണ് സമയം. വിറ്റുകിട്ടിയ പണം, ഇടയ്ക്കുള്ള ഈ കാലഘട്ടത്തിൽ ക്യാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ടിൽ നിക്ഷേപിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

