തലശ്ശേരി ∙ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാരെ ആക്രമിച്ചു വധിക്കാൻ ശ്രമിക്കുകയും മൊബൈൽ ഫോണും പണവും കവരുകയും ചെയ്ത കേസിൽ 2 പേരെ 10 വർഷം കഠിന തടവിനും 45,000 രൂപ വീതം പിഴ അടയ്ക്കാനും അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചു.
കാസർകോട് നെല്ലിക്കുന്ന് വടക്കേ വീട്ടിൽ ബി.ഉമേശൻ (25) ലോറി ഡ്രൈവർ ചെറുകുന്ന് പഴങ്ങോട്ട് കെ.വി.ഉണ്ണിക്കൃഷ്ണൻ എന്നിവരെ ഇരുമ്പ് പൈപ്പും മരവടിയും ഉപയോഗിച്ചു തലയ്ക്കും കാലിനും അടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ഉണ്ണിക്കൃഷ്ണന്റെ കയ്യിലുണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണും കവർച്ച നടത്തിയെന്ന കേസിൽ പ്രതികളായ എരമം പുല്ലുപ്പാറ കൊയിലേരിയൻ വീട്ടിൽ കെ.പ്രവീൺ (46), വെള്ളരിക്കുണ്ട് പരപ്പ, ചുള്ളിയിലെ കവുങ്ങുംവള്ളിയിൽ ഹൗസിൽ കെ.എസ്.ജയൻ (63) എന്നിവർക്കാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ തുകയുടെ 75% ഉണ്ണിക്കൃഷ്ണനും 25% ഉമേശന് നൽകാനും കോടതി ഉത്തരവായി. 2022 സെപ്റ്റംബർ 11ന് അർധരാത്രിയാണ് സംഭവം.
വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്ക് 24 വർഷം ഒരു മാസം തടവ് ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രതി പ്രവീൺ ഒട്ടേറെ കവർച്ചക്കേസുകളിലും അക്രമ കേസുകളിലും പ്രതിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

