അഞ്ചരക്കണ്ടി ∙ വോട്ടർപട്ടിക സമഗ്ര പുനഃപരിശോധനാ ചുമതലയിലുള്ള ബൂത്ത് ലവൽ ഓഫിസർ കുഴഞ്ഞുവീണു. കീഴല്ലൂർ കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രനാണ് (53) കുഴഞ്ഞുവീണത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കീഴല്ലൂർ പഞ്ചായത്തിലെ 81ാം നമ്പർ ബൂത്ത് ലവൽ ഓഫിസറാണ് രാമചന്ദ്രൻ. കീഴല്ലൂർ യുപി സ്കൂളിൽ നടന്ന എസ്ഐആർ ക്യാംപിന് ശേഷം മകനുമായി വീട്ടിലേക്കു മടങ്ങവേയാണു സംഭവം.
ഉടൻ അഞ്ചരക്കണ്ടിയിലെ ക്ലിനിക്കിൽ എത്തിച്ചു.രാമചന്ദ്രൻ കുറച്ച് ദിവസങ്ങളിലായി ശാരീരിക അവശതയിലായിരുന്നെന്നും വോട്ടർപട്ടിക പൂർത്തിയാക്കേണ്ട
ദിവസം അടുക്കുംതോറും ജോലിസമ്മർദം കൂടിയെന്നും മകൻ അഭിറാമും ഭാര്യ ഷീബയും പറഞ്ഞു. ഡിഡിഇ ഓഫിസിലെ പിഎഫ് വിഭാഗം ക്ലാർക്കാണ് രാമചന്ദ്രൻ.
ശാരീരിക അവശത കൊണ്ടുമുള്ള പ്രയാസവും രാമചന്ദ്രനുണ്ട്. 1296 വോട്ടർമാരുള്ള പട്ടികയാണ് രാമചന്ദ്രനു പൂർത്തിയാക്കേണ്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

