കൊല്ലം ∙ മലയാള മനോരമയും സമാന്തര വിദ്യാഭ്യാസ രംഗത്തും മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് രംഗത്തും 25 വർഷം പൂർത്തിയാക്കിയ സ്പെൻസർ ട്യൂഷൻസും സഹകരിച്ച് ഇന്ന് ഉച്ചയ്ക്കു 2നു കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നീറ്റ് മോഡൽ പരീക്ഷ സംഘടിപ്പിക്കും.
പ്ലസ്ടുവിനു ശേഷം എൻട്രൻസ് പരീക്ഷകളിലൂടെയാണു വിവിധ കോഴ്സുകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. എൻട്രൻസ് പരീക്ഷകളെ സംബന്ധിച്ചു വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിന് ഇത്തരം മോഡൽ പരീക്ഷകൾ സഹായിക്കും.
മോഡൽ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥിക്ക് 5000 രൂപ കാഷ് പ്രൈസ് ലഭിക്കും.
കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കു സ്പെൻസർ ട്യൂഷൻസിന്റെ എൻട്രൻസ് പരീക്ഷാ പരിശീലനത്തിനു പ്രത്യേക സ്കോളർഷിപ്പുകളും കാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും.
നീറ്റ് പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടുന്നതിനു വേണ്ടിയുള്ള കരിയർ ഗൈഡൻസ് ക്ലാസും ഇതോടൊപ്പം ഉണ്ടായിരിക്കും. റജിസ്ട്രേഷൻ, പരീക്ഷയുമായി ബന്ധപ്പെട്ട
മറ്റു സംശയങ്ങൾ എന്നിവക്കായി 8921251150 എന്ന നമ്പറിൽ ബന്ധപ്പെടാം. റജിസ്ട്രേഷനു ക്യുആർ കോഡ് സ്കാൻ ചെയ്യുക.സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

