കൊല്ലം ∙ ക്വാണ്ടം സയൻസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ക്വാണ്ടം പൂച്ച ടികെഎമ്മിൽ. പിരിയോഡിക് ടേബിളിലെ മൂലകങ്ങളെ നേരിൽ കാണാനും നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പ്രകാശ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഉപയോഗങ്ങൾ അറിയാനും ശാസ്ത്ര കണ്ടുപിടിത്തങ്ങൾ മനസ്സിലാക്കാനുമായി വിസ്മയ ക്കാഴ്ചയൊരുക്കുകയാണ് ക്വാണ്ടം സെഞ്ചറി ശാസ്ത്ര പ്രദർശനം.
ടികെഎം ആർട്സ് കോളജ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലയിലെ നാലായിരത്തോളം കുട്ടികൾ പ്രദർശനം കാണാനെത്തുന്നുണ്ട്. ടെലിവിഷൻ, കംപ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ലേസറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്കാനറുകൾ തുടങ്ങി മനുഷ്യന്റെ വിപ്ലവകരമായ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾക്ക് പിന്നിലെ ക്വാണ്ടം സയൻസിന്റെ പ്രാധാന്യവും ശാസ്ത്രജ്ഞരെയും അടുത്തറിയാനുള്ള അവസരമാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
പരീക്ഷണങ്ങൾ, പ്രഭാഷണങ്ങൾ, റോബട്ടിക് ഷോ, കലാപരിപാടികൾ തുടങ്ങിയ അനുബന്ധ പരിപാടികളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മുൻകൂട്ടി റജിസ്റ്റർ ചെയ്ത് പ്രദർശനം കാണാം.
ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

