രാജ്യത്ത് ഇനി മുതൽ പുതിയ ലേബർ കോഡ്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ച മുതലാണ് കേന്ദ്ര സർക്കാർ പുതിയ ലേബർ കോഡ് നടപ്പാക്കി വിജ്ഞാപനമിറക്കിയത്.
പഴയ ലേബർ കോഡിൽ നിന്ന് നിരവധി മാറ്റങ്ങൾ വരുത്തിയാണ് പുതിയ കോഡ് അനുവദിച്ചത്. പുതിയ ലേബർ കോഡ് കമ്പനികൾക്ക് തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.
എന്നാല്‍, കരാര്‍, ഗിഗ് തൊഴിലാളികള്‍ക്കടക്കം ആനുകൂല്യം ഉറപ്പാക്കുകയും സാമൂഹ്യ സുരക്ഷയും മിനിമം വേതനം ഉറപ്പാക്കുകയും ചെയ്യുന്ന തൊഴിലാളി സൗഹൃദ നിയമങ്ങളാണ് നടപ്പാക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാറും അവകാശപ്പെടുന്നു. ഗ്രാറ്റുവിറ്റി, മിനിമം വേതനം ഒരുവർഷം തുടർച്ചയായി ജോലി ചെയ്യുന്ന എല്ലാ സ്ഥിര ജീവനക്കാരും ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് അർഹരാകും. നേരത്തെ അഞ്ച് വർഷം ജോലി ചെയ്ത ജീവനക്കാർക്കായിരുന്നു ഗ്രാറ്റുവിറ്റിക്ക് അർഹത.
അതോടൊപ്പം എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ദേശീയ മിനിമം വേതനം നടപ്പാക്കും. 5 വർഷത്തിലൊരിക്കൽ മിനിമം വേതനം പരിഷ്കരിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിശ്ചയിച്ച നിശ്ചിത പ്രതിമാസ വേതനത്തിൽ കവിയാത്ത എല്ലാവർക്കും ബോണസിന് അർഹതയുണ്ടാകും. വേതനത്തിന്റെ നിർവചനത്തിൽ അടിസ്ഥാന വേതനം, ഡിഎ, ആർഎ എന്നിവ ഉൾപ്പെടും.
ഗിഗ് ഉൾപ്പെടെയുള്ള അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരെയും തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി. 2020 ലെ സോഷ്യൽ സെക്യൂരിറ്റി കോഡിന്റെ സെക്ഷൻ 2(35) ഒരു ഗിഗ് വർക്കറെ പരമ്പരാഗത തൊഴിലുടമ-ജീവനക്കാരൻ ബന്ധത്തിന് പുറത്തുള്ള വർക്ക് അറേഞ്ച്മെന്റിൽ ഉൾപ്പെടുത്തി.
ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമകൾ സൗജന്യ വാർഷിക മെഡിക്കൽ പരിശോധനകൾ നിർബന്ധമായും നൽകേണ്ടതുണ്ട്. കൂടാതെ, രേഖാമൂലമുള്ള നിയമന കത്ത് നൽകാതെ ഒരു തൊഴിലാളിയെയും നിയമിക്കാൻ കഴിയില്ല.
സ്ഥിരം ജീവനക്കാർക്ക് അവധി, നിയന്ത്രിത ജോലി സമയം, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ കരാർ ജീവനക്കാർക്കും ലഭിക്കും. എല്ലാ കമ്പനികളും കൃത്യസമയത്ത് ശമ്പളം നൽകണമെന്നും എല്ലാ മാസവും ഏഴാം തീയതിക്കകം ശമ്പളം ഉറപ്പാക്കണമെന്നും കോഡ് നിർദേശിച്ചു.
പുതിയ വ്യവസ്ഥകൾ പ്രകാരം സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാനും ഖനനം പോലുള്ള വ്യവസായങ്ങളിൽ അനുവാദം നൽകി. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ സ്ത്രീകൾക്ക് ഏത് മേഖലയിലും ജോലി ചെയ്യാം.
അതോടൊപ്പം ഈ സമയം ജോലിക്കുള്ള എല്ലാ സുരക്ഷയും തൊഴിലുടമ ഒരുക്കണം. അപകടകരമായ ജോലി ചെയ്യുന്നവർക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ ചേരൽ നിർബന്ധമാക്കി.
ജോലിക്കായി പോകുമ്പോഴോ തിരിച്ചുവരുമ്പഴോ അപകടത്തില്‍പ്പെട്ടാല്‍ തൊഴിലുമായി ബന്ധപ്പെടുത്തി നഷ്ടപരിഹാരം. പിരിച്ചുവിടൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഇല്ലാതാകുമെന്നാണ് പ്രധാന ആശങ്ക.
പുതിയ കോഡ് പ്രകാരം 300 വരെ തൊഴിലാളികളുള്ള സ്ഥാപനത്തിൽ സർക്കാറിന്റെ അനുമതിയില്ലാതെ തന്നെ തൊഴിലുടമക്ക് എപ്പോൾ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം. നേരത്തെ ഇത് 100 തൊഴിലാളികൾ എന്നായിരുന്നു മാനദണ്ഡം.
പുതിയ നിയമപ്രകാരം 12 മണിക്കൂർ വരെ ജോലിസമയം അനുവദിക്കുന്നതിനാൽ, ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെങ്കിൽ തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയും ഉയരുന്നു. ഫാക്ടറി നിയമത്തിലെ തൊഴിലാളികളുടെ എണ്ണത്തിലുള്ള മാനദണ്ഡം 20(വൈദ്യുതി ഉപയോഗിക്കാത്തയിടം), 40( വൈദ്യുതി ഉപയോഗിക്കുന്നയിടം) എന്നാക്കി ഉയർത്തി.
നേരത്തെയിത് യഥാക്രമം 10,20 ആയിരുന്നു. യൂണിയൻ പ്രവർത്തനം പുതിയ കോഡ് പ്രകാരം മിനിമം 100 തൊഴിലാളികളോ അല്ലെങ്കിൽ ആകെ ജീവനക്കാരിൽ 10 ശതമാനം പേരുടെ പിന്തുണയോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയൻ രൂപീകരിക്കാനാകൂ.
നേരത്ത ഏഴ് തൊഴിലാളികൾ ഉള്ള സ്ഥാപനത്തിൽ സംഘടന രൂപീകരിക്കാമെന്നായിരുന്നു ഉണ്ടായിരുന്നത്. തൊഴിലാളികളല്ലാത്തവർ ട്രേഡ് യൂണിയൻ ഭാരവാഹിത്വത്തിൽ വരുന്നതും വിലക്കി.
സമരം തുടങ്ങാൻ 14 ദിവസം മുമ്പ് നോട്ടീസ് നൽകണം. നോട്ടീസ് നൽകി, ചർച്ചകൾ നടക്കുന്ന സമയത്ത് സമരത്തിന് അനുമതിയില്ല.
വ്യവസ്ഥ ലംഘിച്ചാൽ 50000 രൂപ പിഴയും ഒരുമാസം തടവും ശിക്ഷ ലഭിക്കും. 2019-20 കാലയളവിൽ, പാർലമെന്റ് 29 പഴയ നിയമങ്ങൾക്ക് പകരമായി വേതന കോഡ് 2019, വ്യാവസായിക ബന്ധ കോഡ് 2020, തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ (OSH) കോഡ് 2020, സാമൂഹിക സുരക്ഷാ കോഡ് 2020 എന്നിവ പാസാക്കിയത്.
പലതവണ മാറ്റിവച്ചതിന് ശേഷം വെള്ളിയാഴ്ചയാണ് കോഡുകൾ പ്രാബല്യത്തിൽ വന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

