ഷൊർണൂർ ∙ ‘മന്ഹ് വികസന തുടർച്ചയി വേണ്ടി ഷൊർണൂർ ന ബിജെപി സ്ഥാനാർഥിത ജയിപ്പിച്ചവല’ ഇങ്ങനെയൊരു ചുമരെഴുത്തു കണ്ടു വഴിയാത്രക്കാർ പലരും പറഞ്ഞു എഴുതിയയാൾക്കു തെറ്റിയെന്ന്. മറ്റു ചിലർ അടുത്തു ചെന്നു പല തവണ വായിച്ചു നോക്കി.
പിന്നെയാണ് ആളുകൾക്കു കാര്യം മനസ്സിലായത്. ‘വാർഡിന്റെ വികസനത്തുടർച്ചയ്ക്കായി ഷൊർണൂരിലെ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കുക’ എന്ന അർഥം വരുന്ന കുംഭാര ഭാഷയിലുള്ള ചുമരെഴുത്താണെന്ന്.
ഷൊർണൂർ നഗരസഭയിലെ പതിനാലാം വാർഡ് ചുഡുവാലത്തൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.രേവതിക്കു വേണ്ടിയാണ് വേറിട്ട
ചുമരെഴുത്ത്. വാർഡിൽ നാൽപതോളം മൺപാത്ര നിർമാണത്തൊഴിലാളികൾ താമസിക്കുന്നുണ്ട്.
ഇവർ സംസാരിക്കുന്ന കുംഭാര ഭാഷയ്ക്കു പ്രത്യേക ലിപിയില്ല.
അതിനാൽ സംസാരഭാഷയെ മലയാളത്തിലാക്കിയാണു ചുമരെഴുതിയിരിക്കുന്നത്. പുറത്തുനിന്നു വരുന്ന ആളുകൾ ഇതു വായിക്കാൻ പ്രയാസപ്പെടുമെങ്കിലും ആ പ്രദേശത്തുകാർക്ക് ഇതൊരു പ്രശ്നമല്ല.
നഗരസഭയിലെ കുംഭാരൻകട്ടി വാർഡിലും ബിജെപി സ്ഥാനാർഥിക്കു വേണ്ടി ഇത്തരത്തിൽ ചുമരെഴുത്തു നടത്തിയിട്ടുണ്ട്. ബിജെപി മാത്രമാണ് ഇത്തരത്തിൽ വേറിട്ട
ഒരു ചുമരെഴുത്ത് നഗരസഭയിൽ നടത്തിയിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് കുംഭാര ഭാഷയിൽ ചുമരെഴുത്തു നടത്തുന്നതെന്നു നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

