കൊച്ചി∙ ഡോളറിനെതിരെ കൂപ്പുകുത്തി രൂപ.
. ആഭ്യന്തര, രാജ്യാന്തര ഓഹരി വിപണികളിലെ തകർച്ചയാണ് രൂപയുടെ മൂല്യം ഇത്രത്തോളം ഇടിയാൻ കാരണമായത്.
യുഎസിലെ തൊഴിൽ മേഖല മെച്ചപ്പെട്ടതിനാൽ ഡിസംബറിൽ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാൻ സാധ്യതയില്ലെന്ന സൂചനകൾ വന്നതോടെയാണ് വിപണികൾ ഇടിഞ്ഞത്.
ആഗോള ഐടി ഓഹരികളിലുണ്ടായ വലിയ വിറ്റൊഴിക്കൽ പ്രവണതയും ഇന്ത്യ–യുഎസ് വ്യാപാരക്കരാറിൽ ഇനിയും വ്യക്തത വരാത്തതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടി. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ ഇന്നലെ 88.68നായിരുന്നു ഡോളറിനെതിരെ രൂപ വ്യാപാരം ആരംഭിച്ചത്. വ്യാഴാഴ്ച രൂപയുടെ മൂല്യം 20 പൈസയും ഇടിഞ്ഞിരുന്നു.
ലോകത്തിലെ പ്രധാനപ്പെട്ട 6 കറൻസികൾക്കെതിരായ ഡോളർ ഇൻഡക്സ് 100നു മുകളിലേക്ക് ഉയർന്നിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ ഇടപെടലാണ് രൂപയുടെ തകർച്ചയെ ഇത്രയെങ്കിലും പിടിച്ചു നിർത്തിയത്.
2022 ഫെബ്രുവരി 24നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്നലത്തേത്. അന്ന് 99 പൈസയാണ് ഇടിഞ്ഞത്. ഈ വർഷം ഇതുവരെ രൂപ ഡോളറിനെതിരെ നേരിട്ടത് 5 ശതമാനത്തോളം ഇടിവാണ്.
യുഎസിന്റെ പകരം തീരുവ സൃഷ്ടിച്ച പ്രതിസന്ധിയും ഇന്ത്യൻ വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റവുമാണ് രൂപയുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടാക്കിയത്.
ഈ വർഷം ഇതുവരെ ഏറ്റവും അധികം ഇടിവു നേരിട്ട ഏഷ്യൻ കറൻസിയും രൂപയാണ്.
ഡോളർ ഡിമാൻഡ് കുതിച്ചുയരുന്നതുകൊണ്ടാണ് രൂപയുടെ മൂല്യം കുറയുന്നതെന്നും ഇതിൽ ആർബിഐ പ്രത്യേക ടാർഗറ്റ് നിശ്ചയിച്ചിട്ടില്ലെന്നും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം ശക്തമാണ്. യുഎസുമായി ഇന്ത്യ വ്യാപാരക്കരാറിലെത്തിയാൽ കറൻസിയുടെ സമ്മർദം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്വ്യവസ്ഥയ്ക്കു തിരിച്ചടി
∙രൂപയുടെ മൂല്യത്തകർച്ച രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് നേട്ടമാണെങ്കിലും ഉയർന്ന തീരുവ നിലനിൽക്കുന്നതു തിരിച്ചടിയാണ്.
∙ക്രൂഡ്ഓയിൽ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചെലവു കൂടും. ∙ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ പണപ്പെരുപ്പത്തോത് ഉയർത്തും.
∙രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ ഉയരുന്നതിനും ആഭ്യന്തര കറൻസിയുടെ മൂല്യത്തകർച്ച ഇടയാക്കും. ∙വിദേശത്തു പഠിക്കുന്നവർക്കും വിദേശയാത്ര നടത്തുന്നവർക്കും ചെലവേറും.
നേട്ടം
∙കയറ്റുമതിക്കാർക്കു കൂടുതൽ വരുമാനം
∙പ്രവാസികൾക്ക് നാട്ടിലേക്കു കൂടുതൽ പണമയ്ക്കാനാകും
ഓഹരി വിപണിയിലും നഷ്ടം
കൊച്ചി∙ റെക്കോർഡ് നിലവാരത്തിനടുത്തെത്തിയ ഓഹരി വിപണി സൂചികകൾ ഇന്നലെ ഇടിഞ്ഞു. സെൻസെക്സ് 400 പോയിന്റും നിഫ്റ്റി 124 പോയിന്റും ഇടിവു രേഖപ്പെടുത്തി.
എഐ ബബിൾ പേടിയിൽ ആഗോള ടെക് ഓഹരികളിലുണ്ടായ വിൽപന സമ്മർദം ഇന്ത്യൻ വിപണികളെയും ബാധിച്ചു.
കഴിഞ്ഞ ദിവസം യുഎസ് വിപണികളിലുണ്ടായ ഇടിവ്, യൂറോപ്യൻ, ഏഷ്യൻ വിപണികളിലേക്കെല്ലാം പടർന്നു. മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിൽ വലിയതോതിലുള്ള ഇടിവു നേരിട്ടത് റീട്ടെയ്ൽ നിക്ഷേപകർക്ക് കാര്യമായ നഷ്ടമുണ്ടാക്കി.
1.30 ശതമാനമാണ് മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളിലെ ഇന്നലത്തെ ഇടിവ്. മെറ്റൽ, റിയൽറ്റി, ക്യാപ്പിറ്റൽ ഗുഡ്സ് തുടങ്ങിയ സെക്ടറുകളിലെല്ലാം ഇന്നലെ ഇടിവു നേരിട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

